ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തിന്റെ പ്രൊമോ സോംഗ് (Chattambi).
ശ്രീനാഥ് ഭാസിയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് 'ചട്ടമ്പി'. 'ചട്ടമ്പി' എന്ന പുതിയ സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി അടിപൊളി ഓണപ്പാട്ട് പുറത്തുവിട്ടിരിക്കുകയാണ്. 'ഇങ്ങാട്ട് നോക്ക് പിച്ചി പൂത്തത്' എന്ന ഗാനം പാടിയിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്. 'ഭീഷ്മപര്‍വ്വ'ത്തിലെ 'പറുദീസാ ഗാന'ത്തിന് ശേഷം ഭാസി പാടുന്ന പാട്ടാണ് ഇത്. നാടന്‍ പാട്ടിന്റെ ശീലുകള്‍ നിറഞ്ഞ ഗാനം എഴുതിയത് കൃപേഷും സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ശേഖര്‍ മേനോനുമാണ് (Chattambi).
ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ആസിഫ് യോഗി നിര്‍മ്മിച്ച 'ചട്ടമ്പി' അഭിലാഷ് എസ് കുമാറാണ് സംവിധാനം ചെയ്തത്. 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു നാടന്‍ ചട്ടമ്പിയുടെ കഥപറയുന്ന സിനിമയില്‍ ചെമ്പന്‍ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഡോണ്‍ പാലത്തറയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് അലക്‌സ് ജോസഫാണ്. ചിത്രത്തിന്റെ ഛായാഗ്രഹണവും അലക്‌സാണ് നിര്‍വഹിച്ചത്. സിറാജ്, സന്ദീപ്, ഷനില്‍, ജെസ്‌ന അഷിം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സിറാജ്, എഡിറ്റര്‍: ജോയല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ. മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍: സെബിന്‍ തോമസ്, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, പിആര്‍ഒ: ആതിര ദില്‍ജിത്ത്. അടുത്ത മാസം ചിത്രം തീയേറ്ററുകളില്‍ എത്തും.
വിജയ് ദേവെരകൊണ്ടയുടെ 'ലൈഗര്‍', പുതിയ അപ്‍ഡേറ്റ്
വിജയ് ദേവെരകൊണ്ട നായകനാകുന്ന പുതിയ ചിത്രമാണ് 'ലൈഗര്‍'. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിക്കുന്നു. 'ലൈഗര്‍' എന്ന ചിത്രത്തിലെ ഓരോ വിശേഷവും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ 'ലൈഗര്‍' എന്ന ചിത്രത്തിന്റെ പുതിയ ഒരു അപ്‍ഡേറ്റ് വന്നിരിക്കുകയാണ് .
'ലൈഗര്‍' എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ജൂലൈ 21ന് പുറത്തുവിടുമെന്നതാണ് അപ്‍ഡേറ്റ് ചായക്കടക്കാരനായ വിജയ് ദേവെരകൊണ്ടയുടെ കഥാപാത്രം ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന ശ്രമങ്ങളുടെ ദൃശ്യങ്ങള്‍ ചിത്രത്തിന്റേതായി നേരത്തെ പുറത്തുവിട്ടിരുന്നു. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുഎസിലായിരുന്നു 'ലൈഗര്‍' എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്.
വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം കൊവിഡ് കാരണായിരുന്നു പൂര്‍ത്തിയാകാൻ വൈകിയത്. ഇപോള്‍ 'ലൈഗര്‍' എന്ന ചിത്രത്തിന്റെ ജോലികള്‍ പെട്ടെന്ന് പുരോഗമിച്ച് റിലീസ് ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.
മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട വേഷമിടുന്നത്. 'ലൈഗര്‍' എന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രം 'ലൈഗര്‍' തിയറ്ററുകളില്‍ തന്നെയാണ് പ്രദര്‍ശനത്തിന് എത്തുക.
Read More : വീണ്ടും പ്രണയ ജോഡിയായി രണ്‍ബീര്‍, ആലിയ; ബ്രഹ്‍മാസ്ത്രയിലെ വീഡിയോ ഗാനം