മുന്‍പ് സ്ഫടികത്തിന്റെ 24ാം വാർഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിംഗ് വെർഷൻ വരുന്നുവെന്ന വിവരം ഭദ്രൻ അറിയിച്ചത്.
കൊച്ചി: മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം. അതുതന്നെയാണ് സ്ഫടികം തീയറ്ററില്‍ വീണ്ടും എത്തിയപ്പോള്‍ പ്രേക്ഷകര്‍ സ്വീകരിക്കാന്‍ ഇടയാക്കിയത്. രണ്ടാം വരവില്‍ മോശമല്ലാത്ത കളക്ഷന്‍ സ്ഫടികം 4 കെ റീമാസ്റ്റര്‍ നേടിയിരുന്നു. പുതിയ സാങ്കേതിക മികവിൽ സ്ഫടികം തിയറ്ററിൽ എത്തിയപ്പോൾ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ച ചിത്രം ഇപ്പോള്‍ യൂട്യൂബില്‍ എത്തിയിരിക്കുകയാണ്.
മുന്‍പ് സ്ഫടികത്തിന്റെ 24ാം വാർഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിംഗ് വെർഷൻ വരുന്നുവെന്ന വിവരം ഭദ്രൻ അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടന്നിരുന്നു. ഇതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രൻ അറിയിച്ചത്. 145 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം നടത്തിയത്. മികച്ച കളക്ഷനും ചിത്രം നേടിയിരുന്നു.
റീമാസ്റ്ററിംഗിനു മാത്രമായി ചിത്രത്തിന് ചെലവായത് 2 കോടിയാണ്. മറ്റ് ചിലവുകളും കൂട്ടിയാല്‍ മൂന്ന് കോടിക്ക് അടുത്ത് വരും. ഈ തുക തിയറ്ററുകളില്‍ നിന്നു തന്നെ തിരിച്ചുപിടിച്ചിരുന്നു സ്ഫടികം. കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ട 160 സ്ക്രീനുകളില്‍ നിന്ന് മാത്രം ആദ്യ നാല് ദിനങ്ങളില്‍ ചിത്രം 3 കോടിക്ക് മുകളിലാണ് നേടിയത്. ഒപ്പം മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.
മാറ്റിനി നൌ എന്ന യൂട്യൂബ് ചാനലിലാണ് പുതിയ സാങ്കേതിക തികവോടെ വീണ്ടുംസ്ഫടികം കാണാന്‍ കഴിയുക. ഇതിനകം രണ്ട് ലക്ഷത്തോളം വ്യൂ ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു.
അക്ഷയ് കുമാറിന്‍റെ ഓ മൈ ഗോഡ് 2 ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ്?; അണിയറക്കാര്‍ എതിര്‍പ്പില്‍.!
ജയിലറില്‍ 11 മാറ്റങ്ങള്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്; ചിത്രത്തിന്‍റെ നീളം രണ്ട് മണിക്കൂറിലേറെ
Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here