BTS : 'എന്നെങ്കിലും മടങ്ങിവരും'; അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ച് ബിടിഎസ്

By Web Team  |  First Published Jun 15, 2022, 2:12 PM IST

അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ചിരിക്കുകയാണ് കെ പോപ്പ് താരങ്ങൾ. 


ലോകം മുഴുവൻ ആരാധകരുള്ള സംഗീത ബാൻഡ്(music band) ആണ് ബിടിഎസ്(K-pop group BTS). ബിടിഎസിന്റെ പുതിയ വീഡിയോകൾക്കായി ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. എന്നാൽ ഈ ആരാധകരെയെല്ലാം നിരാശയിലാഴ്ത്തുന്ന വെളിപ്പെടുത്തലാണ് ബിടിഎസ് ഇപ്പോൾ നടത്തിയിരിക്കുന്നത്. അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ചിരിക്കുകയാണ് കെ പോപ്പ് താരങ്ങൾ. 

വ്യക്തിഗത കരിയർ പിന്തുടരുന്നതിന് വേണ്ടിയാണ് ഇടവേള എടുക്കുന്നതെന്നാണ് ബിടിഎസ് അറിയിച്ചിരിക്കുന്നത്. ബാൻഡ് രൂപീകരിച്ച് ഒൻപത് വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്ന് 'ഫെസ്റ്റ 2022ന്' ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം. തങ്ങൾ എന്നെങ്കിലും മടങ്ങിവരുമെന്നും സംഘം ആരാധകരോട് പറഞ്ഞു. സംഘാംഗങ്ങൾ വികാരഭരിതരാകുകയും ചെയ്യുന്നുണ്ട്. കുറച്ചു കാലത്തിനു ശേഷം ബിടിഎസ് വീണ്ടും ഒരുമിക്കുമെന്നും കൂടുതൽ ആർജ്ജവത്തോടെ തിരികെ വരുമെന്നും ബാൻഡ് അംഗം ജംഗൂക് ഉറപ്പു നൽകുന്നുണ്ട്.

Latest Videos

BTS : ഡിസംബര്‍ ആകുന്നതോടെ 'ബിടിഎസ്' പൊളിയുമോ; കൊറിയയില്‍ 'വന്‍ രാഷ്ട്രീയ വിവാദം'.!

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയ 'ഡൈനമൈറ്റ്' എന്ന മ്യൂസിക് വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗം തീർക്കാൻ ബിടിഎസിന് സാധിച്ചിരുന്നു. ഈ മ്യൂസിക് വീഡിയോയിലൂടെ തങ്ങളുടെതന്നെ മുന്‍ റെക്കോര്‍ഡാണ് ബിടിഎസ് മറികടന്നത്.

ബാങ്താൻ സൊന്യോന്ദാൻ അഥവാ ബുള്ളറ്റ് പ്രൂഫ് ബോയ് സ്കൗട്ട്സ് (BTS) എന്നാണ് ബിടിഎസിന്റെ പൂര്‍ണ്ണരൂപം. ആർഎം, ജെ-ഹോപ്പ്, ജിൻ, സുഗ, പാർക്ക് ജി-മിൻ, വി, ജംഗ്കൂക്ക് എന്നിവരാണ് ഇതില്‍ അംഗങ്ങള്‍. ഇതില്‍ ജിൻ വരുന്ന ഡിസംബറില്‍ 30 വയസ് തികയുകയാണ്. ഡിസംബര്‍ 4നാണ് ഇത്. അതിനാല്‍ തന്നെ ഇദ്ദേഹം ദക്ഷിണകൊറിയയിലെ നിയമം അനുസരിച്ച് നിര്‍ബന്ധിത സൈനിക സേവനത്തിന് പോകേണ്ടിവരും എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 

ദക്ഷിണകൊറിയയിലെ നിര്‍ബന്ധിത സൈനിക നിയമം

പുരുഷന്മാർ 18–28 വയസ്സിനിടയിൽ കുറഞ്ഞത് 18 മാസമെങ്കിലും സൈനിക സേവനം ചെയ്തിരിക്കണമെന്നതാണ് ദക്ഷിണ കൊറിയയിലെ നിയമം. ഇപ്പോഴും യുദ്ധവിരാമം പ്രഖ്യാപിക്കാത്ത ഉത്തരകൊറിയയുമായുള്ള 'യുദ്ധത്തിലാണ്' സാങ്കേതികമായി ദക്ഷിണ കൊറിയ. അതിനാല്‍ തന്നെ രാജ്യത്തെ പുരുഷന്മാര്‍ ഇത് പാലിക്കാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഈ നിയമത്തില്‍ ഇളവുണ്ട്. കൊറിയയുടെ പേര് അന്താരാഷ്ട്ര വേദികളില്‍ ഒളിംപിക്സില്‍ അടക്കം ഉയര്‍ത്തുന്ന കായിക താരങ്ങൾ, ശാസ്ത്രീയസംഗീതജ്ഞർ എന്നിവർക്ക് നിര്‍ബന്ധിത സൈനിക സേവനത്തില്‍ ഇളവുണ്ട്. 

എന്നാല്‍ മറ്റ് സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് ഇളവില്ല, സിനിമ, പോപ്പ് സംഗീതമൊക്കെ അതില്‍ വരും. അടുത്തകാലത്തായി കൊറിയന്‍ സിനിമയ്ക്കും, സംഗീതത്തിനും ആഗോളതലത്തില്‍ ലഭിക്കുന്ന വന്‍ പ്രചാരത്തെ ഒരു സംസ്കാരിക തരംഗമായാണ് കൊറിയക്കാര്‍ പറയുന്നത്. അത് അവര്‍ ഹാല്ല്യു എന്നാണ് ഇതിനെ വിളിക്കുന്നത്. എന്നാല്‍ ഹാല്ല്യുവിന്‍റെ മുന്‍നിരക്കാര്‍ക്ക് ഒന്നും സൈനിക സേവനത്തില്‍ ഇളവില്ല. ഇത് വേണോ എന്നത് ഒരു തര്‍ക്കമായി നിലനില്‍ക്കുന്നുണ്ട്.

അതേ സമയം മുന്‍പ് സൂചിപ്പിച്ചത് പോലെ 18–28 വയസ്സിനിടയിലാണ് നിര്‍ബന്ധിത സൈനിക സേവനം നടത്തേണ്ടത്. അതിനാല്‍ തന്നെ ബിടിഎസ് സംഘത്തില്‍ ഇതില്‍ ഇതിനകം ചെറിയ ഇളവ് കൊറിയന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 30 വയസ്സിനു മുൻപ് എപ്പോഴെങ്കിലും സൈനിക സേവനം ചെയ്താൽ മതി എന്നതായിരുന്നു ഇളവ്. ഇത് ഇനി പാലിക്കേണ്ടി വരും.

tags
click me!