സത്യ ജ്യോതി ഫിലിംസ് നിർമ്മിച്ച വീരനിൽ വിനയ് റായ്, ആതിര രാജ്, മുനിഷ്കാന്ത്, കാളി വെങ്കട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിപ് ഹോപ്പ് തമിഴന്‍ തന്നെയാണ് ഈ ചിത്രത്തിന് ഈണങ്ങൾ ഒരുക്കിയത്.
ചെന്നൈ: ഹിപ് ഹോപ് തമിഴന്‍ ആദി പ്രധാന വേഷത്തിൽ അഭിനയിച്ച തമിഴ് സൂപ്പർഹീറോ ചിത്രം വീരൻ അടുത്തിടെയാണ് തിയേറ്ററുകളിൽ റിലീസ് ആയത്. തണുപ്പന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. എ ആർ കെ ശരവണന്‍ സംവിധാനം ചെയ്ത ചിത്രം മിന്നല്‍ മുരളിയുമായുള്ള സാമ്യത്തിന്‍റെ പേരില്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇത് റീമേക്ക് ചിത്രമല്ലെന്നാണ് വീരന്‍ സിനിമയുടെ ടീം പിന്നീട് വ്യക്തമാക്കിയത്.
ഇപ്പോള്‍ വീരൻ അതിന്റെ തിയേറ്റർ റൺ പൂർത്തിയാക്കി ഒടിടി റിലീസിന് ഒരുങ്ങുകയാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ജൂൺ 30 മുതൽ വീരൻ സ്ട്രീം ചെയ്യും. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം വരുന്നത്. സത്യ ജ്യോതി ഫിലിംസ് നിർമ്മിച്ച വീരനിൽ വിനയ് റായ്, ആതിര രാജ്, മുനിഷ്കാന്ത്, കാളി വെങ്കട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിപ് ഹോപ്പ് തമിഴന്‍ തന്നെയാണ് ഈ ചിത്രത്തിന് ഈണങ്ങൾ ഒരുക്കിയത്.
ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. കോമഡിക്കും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രമാണ് വീരന്‍. ഒരു വര്‍ഷത്തോളം റിലീസ് പ്രതിസന്ധിച്ച് ശേഷമാണ് ചിത്രം തീയറ്ററില്‍ എത്തിയത്. എന്നാല്‍ കാര്യമായ കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചില്ല.
മാമന്നന്‍ ചിത്രത്തിന്‍റെ റിലീസ് തടയണം: ഹര്‍ജിയില്‍ ഉദയനിധി സ്റ്റാലിന് ഹൈക്കോടതി നോട്ടീസ്
അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും