സൗബിനും നമിതയും ഒന്നിക്കുന്ന ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനർ, 'മച്ചാൻ്റെ മാലാഖ'യുടെ ഏറ്റവും പുതിയ വിശേഷങ്ങൾ അറിയാം

By Web Team  |  First Published Dec 26, 2023, 12:11 AM IST

 'മച്ചാൻ്റെ മാലാഖ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.


സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'മച്ചാൻ്റെ മാലാഖ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. പൃഥ്വിരാജ് സുകുമാരൻ ആണ് പോസ്റ്റർ റിലീസ് ചെയ്തത്. അബാം മൂവീസിൻ്റെ ബാനറിൽ  എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവീസിൻ്റെ പതിമൂന്നാമത് ചിത്രമാണിത്. സാമൂഹികപ്രസക്തിയുള്ള ഒരു ഫാമിലി എന്റർടൈനറാണ് ചിത്രമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ചാണ് കുടുംബപ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.
ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനർ ഗണത്തിലുള്ള ചിത്രത്തിന്റെ കഥ ജാക്സൺ ആൻ്റണിയും തിരക്കഥ അജീഷ് പി തോമസുമാണ് രചിച്ചിരിക്കുന്നത്.

ഹൃദയങ്ങൾ കീഴടക്കാൻ 'ഖൽബ്', നിറയെ വിശേഷങ്ങളുമായി 'ആലപ്പുഴ മുല്ലക്കല്‍' ഗാനം പുറത്ത്!!

Latest Videos

undefined

ചിത്രത്തിൽ മനോജ് കെ യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സംഗീതം നൽകിയിരിക്കുന്നത് ഔസേപ്പച്ചനാണ്. ഛായാഗ്രഹണം വിവേക് മേനോൻ

എഡിറ്റർ - രതീഷ് രാജ്, ലിറിക്സ് - സിൻ്റോ സണ്ണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, കലാസംവിധാനം- സഹസ് ബാല, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ടർ- ജിജോ ജോസ്, സൗണ്ട് ഡിസൈൻ- എം.ആർ രാജകൃഷ്ണണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ, സ്റ്റിൽസ്- ഗിരിശങ്കർ, പി ആർ ഒ - പി ശിവപ്രസാദ്, മാർക്കറ്റിംങ് - ബി സി ക്രിയേറ്റീവ്സ്, പബ്ലിസിറ്റി ഡിസൈൻസ് - മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!