സൂരിക്കൊപ്പം ഉണ്ണി മുകുന്ദൻ, ഗരുഡന്റെ ട്രെയിലര്‍ പുറത്ത്

By Web Team  |  First Published May 21, 2024, 4:01 PM IST

ഉണ്ണി മുകുന്ദൻ വേഷമിടുന്ന ഗരുഡന്റെ ട്രെയിലര്‍ പുറത്ത്.


സൂരി നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് ഗരുഡൻ. ഉണ്ണി മുകുന്ദൻ വേഷമിടുന്ന തമിഴ് ചിത്രമാണ് ഗരുഡൻ എന്ന ഒരു പ്രത്യേകതയുമുണ്ട്. ഇവര്‍ക്കൊപ്പം ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത് ശശികുമാറാണ്. ഗരുഡൻ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

മെയ്‍ 31നാണ് ഗരുഡന്റെ റിലീസ്. സൂരി പ്രധാന വേഷത്തിലെത്തുന്ന വെട്രിമാരന്റെ തിരക്കഥയില്‍ ഉണ്ണി മുകുന്ദനും എത്തുമ്പോള്‍ മലയാളി പ്രേക്ഷകരും വലിയ ആകാംക്ഷയിലാണ്. മലയാളത്തിന്റെ ശിവദയും ഉണ്ണിക്ക് ഒപ്പമുണ്ട്. ദുരൈ സെന്തില്‍ കുമാറാണ് സംവിധാനം. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിക്കുക. യുവ ശങ്കര്‍ രാജയാണ് സംഗീതം.

Latest Videos

ജയ് ഗണേഷ് അടക്കം നിരവധി ചിത്രങ്ങളില്‍ നായകനായി എത്തിയ മലയാളത്തിന്റെ പ്രിയ താരം ഉണ്ണി മുകുന്ദൻ അരങ്ങേറ്റം തമിഴിലാണ്. മലയാളത്തിന്റെ ഹിറ്റായ നന്ദനത്തിന്റ റീമേക്ക് ചിത്രത്തില്‍ മനോ രാമലിംഗമായി സീഡനിലാണ് ഉണ്ണി മുകുന്ദന്റെ നടനായുള്ള അരങ്ങേറ്റം. സുബ്രഹ്‍മണ്യം ശിവയായിരുന്നു സീഡന്റെ സംവിധാനം. ഉണ്ണി മുകുന്ദൻ ഇപ്പോള്‍ രണ്ടാം തവണയാണ് തമിഴില്‍ പ്രധാന വേഷത്തില്‍ എത്താൻ ഒരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട് ഗരുഡൻ എന്ന പ്രൊജക്റ്റിന്.

കോമഡി വേഷങ്ങളില്‍ തിളങ്ങിയ തമിഴ് താരം സൂരി അടുത്തിടെയാണ് അന്നാട്ടിലെ നായക നിരയിലേക്ക് ഉയര്‍ന്നതിനാല്‍ ആരാധകര്‍ക്കും പ്രതീക്ഷയുള്ളതാണ് ഗരുഡൻ. സൂരി നായകനായി വെട്രിമാരന്റെ സംവിധാനത്തിലുള്ള ചിത്രം വിടുതലൈ ഒന്ന് നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ഒരുപോലെ നേടിയതിനാല്‍ പുതിയ പ്രൊജക്റ്റ് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുള്ളതാണ്. വിടുതലൈ  രണ്ടും ഇനി വരാനിരിക്കുന്നു. ശശികുമാറാകട്ടെ വീണ്ടും ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് എന്ന ഒരു റിപ്പോര്‍ട്ടുമുണ്ട്.

Read More: ആരൊക്കെ വീഴും?, ടര്‍ബോയുടെ ബുക്കിംഗ് കളക്ഷൻ തുക കേട്ട് ഞെട്ടി മോളിവുഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!