നസ്രിയ നായികയായെത്തിയ സൂക്ഷ്‍മദര്‍ശിനി തിയറ്ററുകളിൽ വൻ വിജയമായിരുന്നു. ബേസിൽ തോമസും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു.
കൊച്ചി: നസ്രിയ നായികയായി എത്തിയ ചിത്രമാണ് സൂക്ഷ്‍മദര്‍ശിനി. ചിത്രത്തില്‍ ബേസില്‍ തോമസാണ് മറ്റൊരു പ്രധാന വേഷം ചെയ്തത്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം സി ജിതിനാണ്. ചിത്രം തീയറ്ററില്‍ വന്‍ വിജയമാണ് നേടിയത്. സൂക്ഷ്‍മദര്‍ശിനിയുടെ ഒടിടി റിലീസ് ഡേറ്റ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.
ആദ്യമായിട്ട് ബേസിലും നസ്രിയയും ഒന്നിച്ച ചിത്രം ആയിരുന്നു സൂക്ഷ്‍മദര്‍ശിനി. ഇവരുടെ കെമിസ്‍ട്രി വര്‍ക്കായപ്പോള്‍ 50 കോടി ക്ലബിലുമെത്തിയിരുന്നു സൂക്ഷ്‍മദര്‍ശിനി. ഒരു അയല്‍വക്കത്ത് നടക്കുന്ന ത്രില്ലിംഗ് അന്വേഷണ കഥയാണ് ചിത്രം പറയുന്നത്.
പടിപടിയായി ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് കഥാ സഞ്ചാരം എന്നും സൂക്ഷ്‍മദര്‍ശിനി കണ്ടവര്‍ അഭിപ്രായപ്പെടുന്നു. സൂക്ഷ്‍മദര്‍ശിനിയില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റുകള്‍ തീയറ്ററില്‍ വന്‍ പ്രതികരണമാണ് സൃഷ്ടിച്ചിരുന്നത്. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ ആണ് നിര്‍മാണം. തിരക്കഥ ലിബിനും അതുലും ചേർന്നാണ്.സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
സൂക്ഷ്‍മദര്‍ശിനി ആഗോളതലത്തില്‍ 54.25 കോടി രൂപയാണ് നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 26.60 കോടി രൂപയും നേടിയത് എന്നാണ് ഔദ്യോഗിക കണക്ക്. സംവിധായകൻ ജിതിൻ എം സിയുടെ ഹിച്‍കോക്ക് സ്റ്റൈൽ മേക്കിങ്ങിനൊപ്പം നസ്രിയയുടെ മികച്ച പെർഫോമൻസ് കൂടിയാണ് 'സൂക്ഷ്മദർശി'നിയെ സൂക്ഷ്മതയോടെ കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്നത്.
നസ്രിയയും ബേസിലിനും പുറമേ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
ചിത്രത്തിന്‍റെ ഒടിടി റിലീസ് ജനുവരി 11നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യാന്‍ പോകുന്നത്.
13 മണിക്കൂറില്‍ 'പുഷ്പയെ' മലര്‍ത്തിയടിച്ച് 'റോക്കിംഗ് സ്റ്റാര്‍' യാഷ്: ടോക്സിക്കിന് പുതിയ റെക്കോഡ്!
കേട്ടത് ശരിയായിരുന്നില്ല, കാത്തിരിപ്പിന് ഒടുവില്‍ ഒടിടിയിലേക്ക് നസ്‍ലെന്റെ ഐ ആം കാതലനും