സോണി ലിവിന്‍റെ മലയാളത്തിലുള്ള ആദ്യ വെബ് സിരീസുമാണ് ജയ് മഹേന്ദ്രന്‍.
ജയ് മഹേന്ദ്രന്‍ എന്ന സോണി ലിവ് വെബ് സീരീസ് വിജയകരമായി പ്രദർശനം തുടരുന്നു. മഹേന്ദ്രൻ എന്ന മെയിൻ കഥാപാത്രമായി സൈജു കുറുപ്പ് എത്തുന്ന സീരീസിന് പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ ലഭിക്കുകയാണ്. ഭരതനാട്യം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം പുത്തൻ സീരീസിലൂടെ വീണ്ടും തരംഗം തീർക്കുകയാണ് സൈജു.
എത്ര രസകരമായിട്ടാണ് കഥ പോകുന്നതെന്നും സീരിയസ് ആയിട്ടുള്ള പ്രമേയം അത്രമേൽ രസിപ്പിച്ച്, പ്രേക്ഷകനെ കൂടെ കൂട്ടത്തിൽ കൂട്ടുന്ന അവതരണമാണെന്നും പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. സൈജു കുറുപ്പ് ഡെപ്യൂട്ടി തഹസിൻദാർ മഹേന്ദ്രനായി ഗംഭീര പ്രകടനമാണ് കാഴ്ചവച്ചതെന്നും പ്രേക്ഷകർ പറയുന്നു. മറ്റ് അഭിനേതാക്കൾക്കും പ്രശംസ ഏറെയാണ്.
സോണി ലിവിന്‍റെ മലയാളത്തിലുള്ള ആദ്യ വെബ് സിരീസുമാണ് ജയ് മഹേന്ദ്രന്‍. ഒക്ടോബർ 10ന് ആയിരുന്നു സ്ട്രീമിംഗ്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് നിർമ്മിച്ച് ശ്രീകാന്ത് മോഹൻ സംവിധാനം ചെയ്തിരിക്കുന്ന സിരീസ് ആണ് ഇത്. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള സംവിധായകന്‍ രാഹുൽ റിജി നായരാണ് 'ജയ് മഹേന്ദ്രന്‍' കഥയെഴുതി നിർമ്മിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, സുഹാസിനി മണിരത്നം, മിയ, സുരേഷ് കൃഷ്ണ, മാമുക്കോയ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ എന്നിവർക്കൊപ്പം രാഹുൽ റിജി നായരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ടോപ്‌ലെസ് ആയി നായകനും നായികയും; ശ്രദ്ധനേടി ‘ഫെയ്സസ്’ ഫസ്റ്റ്ലുക്ക്
ജയ് മഹേന്ദ്രൻ കരിയറിലെ പുതിയ ഘട്ടമാണെന്ന് അടുത്തിടെ മിയ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. "സീരിസുകളുടെ വലിയ ആരാധികയാണ് ഞാന്‍, ഏത് ഭാഷയിലായാലും അത് ഞാന്‍ കാണും. ഇത്തരം ഒരു സീരിസിന്‍റെ ഭാഗമാകുക എന്നത് എന്നെ സംബന്ധിച്ച് കരിയറിന്‍റെ പുതിയൊരു ഘട്ടമാണ്. പ്രിയ എന്നതാണ് ജയ് മഹേന്ദ്രനിലെ ക്യാരക്ടറിന്‍റെ പേര്. ഇന്‍ഡിപെന്‍റന്‍റായ സ്ട്രോങ്ങായ ഒരു സ്ത്രീയാണ് പ്രിയ. ടീച്ചറായ പ്രിയ മഹേന്ദ്രനെപ്പോലെ ഒരു കണ്ണിംഗ് ക്യാരക്ടര്‍ അല്ല", എന്നായിരുന്നു മിയ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം