കമല്‍ഹാസൻ നായകനാകുന്ന പുതിയ ചിത്രം 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കി.
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ഹാസന്റെ (Kamal Haasan) 'വിക്രം' (Vikram). ലോകേഷ് കനകരാജിന്റെ (Lokesh Kanagaraj) സംവിധാനത്തിലുള്ള ചിത്രം എന്ന പ്രത്യേകതയുമുണ്ട് വിക്രത്തിന്. കമല്‍ഹാസൻ നായകനാകുന്ന വിക്രമെന്ന ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ വൻ തരംഗമായിരുന്നു. ഫഹദും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയതാണ് പുതിയ റിപ്പോര്‍ട്ട്.
വൻ തുകയ്‍ക്കാണ് കമല്‍ഹാസൻ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്ന് ഇൻഡസ്റ്റട്രി അനലിസ്റ്റായ രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു. വിജയ് നായകനായ 'മാസ്റ്ററി'നു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. നരെയ്‍ന്‍, കാളിദാസ് ജയറാം എന്നിവരും മലയാളത്തില്‍ നിന്ന് ഫഹദിന് പുറമേ വിക്രത്തില്‍ അഭിനയിക്കുന്നുണ്ട്. കമല്‍ഹാസൻ നായകനാകുന്ന ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം ഇവര്‍ പങ്കുവെച്ചിരുന്നു. മലയാളി താരങ്ങള്‍ക്ക് എന്തു കഥാപാത്രങ്ങളായിരിക്കും എന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
. gets the music rights for Kamal Hassan's movie for a whopping amount. pic.twitter.com/b0ptL8jXyc
— Ramesh Bala (@rameshlaus)
രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മ്മാണം.
അനിരുദ്ധ് ആണ് കമല്‍ഹാസൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത്. 2022ല്‍ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.