'അടവുകൾ അവസാനിക്കുന്നില്ല'; സോഹൻ സീനുലാലിന്റെ 'ഭാരത സർക്കസ്' വരുന്നു

By Web Team  |  First Published Sep 16, 2022, 9:58 AM IST

'കാബൂളിവാല' എന്ന സിനിമയിൽ ബാലതാരമായാണ് സോഹൻ സീനുലാൽ  'ഡബിൾ‍സ്‌' എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്.


സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'ഭാരത സർക്കസ്'എന്നാണ് ചിത്രത്തിന്റെ പേര്. ഷൈൻ ടോം ചാക്കോ, ബിനു പപ്പു, എം എ നിഷാദ്‌ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മുഹാദ്‌ വെമ്പായത്തിന്റേതാണ്. 

ജാഫർ ഇടുക്കി, ആരാദ്യ ആൻ,മേഘ തോമസ്‌ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ബെസ്റ്റ്‌ വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ്‌ ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്‌. ക്യാമറ ബിനു കുര്യൻ, സംഗീതം ബിജിബാൽ, എഡിറ്റർ വി. സാജൻ, പ്രൊഡക്ഷൻ കണ്ട്രോളർ ദീപക്ക് പരമേശ്വരൻ, കലാസംവിധാനം പ്രദീപ്,  മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം മനോഹർ, സൗണ്ട് ഡിസൈനിങ് ഡാൻ, കൊ.ഡയറക്ടർ പ്രകാശ് കെ.മധു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കരന്തൂർ, പി.ആർ. ഒ എ എസ്. ദിനേശ്, സ്റ്റിൽ നിദാദ് കെ.എൻ, പബ്ലിസിറ്റി ഡിസൈൻ കോളിൻസ് ലിയോഫിൽ.

Latest Videos

undefined

'കാബൂളിവാല' എന്ന സിനിമയിൽ ബാലതാരമായാണ് സോഹൻ സീനുലാൽ  'ഡബിൾ‍സ്‌' എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കുമെത്തി. ശേഷം പുതിയ നിയമം, തോപ്പിൽ ജോപ്പൻ, അച്ചായൻസ്, ഒരു കുട്ടനാടൻ ബ്ലോഗ്, തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. 

'ചിലർ എന്നെ കുറിച്ച് മോശമായി എഴുതി, സിനിമയ്ക്ക് കൊള്ളാത്തവനാണെന്ന് പറഞ്ഞു': ദുല്‍ഖര്‍

തല്ലുമാല എന്ന ചിത്രമാണ് ഷൈന്‍ ടോം ചാക്കോയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ ആണ് നായികയായി അഭിനയിച്ചത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഖാലിദ് റഹ്‍മാനാണ് ചിത്രം സംവിധാനം ചെയ്തത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന.ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

click me!