ദേശീയ ചലച്ചിത്ര പുരസ്കാരം എന്ന് പ്രഖ്യാപിക്കും എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ദേശീയ ചലച്ചിത്ര അവാർഡ് സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവം. തങ്ങളുടെ പ്രിയ താരങ്ങൾ മത്സരയിനത്തിൽ ഉണ്ടോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. എല്ലാതവണത്തെയും പോലെ ഇത്തവണയും സിനിമാ ലോകം ഒന്നടങ്കം നോക്കി കാണുന്ന കാറ്റഗറി മികച്ച നടനുള്ള പുരസ്കാരം ആണ്. ഓരോ സിനിമാ മേഖലയിലെ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച നടന്മാരിൽ നിന്നും ആരാകും വിജയകിരീടം ചൂടുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും.
ഈ അവസരത്തിൽ മികച്ച നടനാകാൻ ഉയർന്ന് കേൾക്കുന്ന പേരുകളിൽ മുൻപന്തിയിൽ മലയാളികളുടെ പ്രിയ താരം മമ്മൂട്ടിയാണ്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകളിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വ്യത്യസ്ത വേഷങ്ങൾ കൊണ്ട് എന്നും അമ്പരപ്പിക്കുന്ന മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുമോ ഇല്ലയോ എന്നത് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു.
അതേസമയം, മമ്മൂട്ടിയ്ക്ക് കടുത്ത മത്സരം നൽകി മറ്റൊരു നടനും മികച്ച നടൻ കാറ്റഗറിയിൽ ഉണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കന്നഡ സൂപ്പർ താരം റിഷഭ് ഷെട്ടിയാണ് ആ താരം. രാജ്യമെമ്പാടും ശ്രദ്ധപിടിച്ചു പറ്റിയ കാന്താരയിലെ പ്രകടത്തിനാണ് റിഷഭ് മത്സരിക്കുന്നത്. ചിത്രത്തിൽ സംവിധായകനാകും തിളങ്ങിയ റിഷഭിന്റെ കാന്താരയിലെ പ്രകടനം ഏറെ ജനശ്രദ്ധനേടിയിരുന്നു.
ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഒരുങ്ങിയിട്ടില്ല. എന്തായാലും മമ്മൂട്ടിയും റിഷഭും ആണോ അതോ മറ്റേതെങ്കിലും താരമാണോ മികച്ച നടനാകുക എന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു. ദേശീയ ചലച്ചിത്ര പുരസ്കാരം എന്ന് പ്രഖ്യാപിക്കും എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഇതിനിടയിൽ മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരം മമ്മൂട്ടിയ്ക്ക് ലഭിച്ചിരുന്നു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയ്ക്ക് അവാർഡ് ലഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിൽ ജയിംസ്, സുന്ദരം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെ ആയിരുന്നു നടൻ അവതരിപ്പിച്ചത്.
പ്രതീക്ഷയേറ്റിയ ആസിഫ് അലി ചിത്രം, ബോക്സ് ഓഫീസിൽ വീണോ? 'ലെവൽ ക്രോസ്' ഇതുവരെ നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..