ഏലിയന്‍ കാഴ്ചകള്‍, സര്‍പ്രൈസായി അന്യഗ്രഹജീവിയുടെ ശബ്ദം: അയലന്‍ ട്രെയിലര്‍ തരംഗമാകുന്നു

By Web Team  |  First Published Jan 6, 2024, 11:53 AM IST

ഏലിയന്‍ ക്യാരക്ടറാണ് ചിത്രത്തിലെ പ്രധാന പ്രത്യേകത. എആര്‍ റഹ്മാന്‍റെ സംഗീതവും, മികച്ച ഗ്രാഫിക്സും ചിത്രത്തിന് വലിയ ഗുണമാകും എന്നാണ് ട്രെയിലര്‍ നല്‍കുന്ന പ്രതീക്ഷ.


ചെന്നൈ: ശിവകാര്‍ത്തികേയൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അയലാൻ. സമീപകാലത്ത് ശിവകാര്‍ത്തികേയൻ തീര്‍ത്തും വ്യത്യസ്‍തമായ സിനിമകളാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നതിനാല്‍ അയലാനില്‍ വലിയ പ്രതീക്ഷകളുമാണ്. ഇപ്പോള്‍ അയലന്‍റെ ട്രെയിലര്‍ ഇറങ്ങിയിരിക്കുകയാണ്.

ഏലിയന്‍ ക്യാരക്ടറാണ് ചിത്രത്തിലെ പ്രധാന പ്രത്യേകത. എആര്‍ റഹ്മാന്‍റെ സംഗീതവും, മികച്ച ഗ്രാഫിക്സും ചിത്രത്തിന് വലിയ ഗുണമാകും എന്നാണ് ട്രെയിലര്‍ നല്‍കുന്ന പ്രതീക്ഷ. ചിത്രത്തില്‍ ഏലിയന് ശബ്ദം നല്‍കുന്നത് നടന്‍ സിദ്ധാര്‍ത്ഥാണ്. 

Latest Videos

അതേ സമയം ശിവകാര്‍ത്തികേയൻ നായകനായ അയലാൻ എന്ന സിനിമയുടെ സെൻസര്‍ കഴിഞ്ഞിരിക്കുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്. യു സര്‍ട്ടഫിക്കറ്റാണ് അയലാന് എന്നതിനാല്‍ സിനിമ കുടുംബ പ്രേക്ഷകരും കാത്തിരിക്കുന്നതാണ്.

അയലാനായി ഒരു പ്രതിഫലവും വാങ്ങിച്ചിട്ടില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു നായകൻ ശിവകാര്‍ത്തികേയൻ. സിനിമ റിലീസാകുക എന്നതാണ് തനിക്ക് തന്റെ ശമ്പളത്തേക്കാള്‍ ഇപ്പോള്‍ പ്രധാനം എന്നും ശിവകാര്‍ത്തികേയൻ വ്യക്തമാക്കിയതായാണ് ട്രേഡ് അനലിസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചന്ന വിവരം. 

സംവിധാനം ആര്‍ രവികുമാറാണ്. രാകുല്‍ പ്രീത് സിംഗാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായി എത്തുന്നത്. കൊടപടി ജെ രാജേഷാണ് നിര്‍മാണം. ഛായാഗ്രാഹണം നിരവ് ഷായാണ്. അയലാൻ ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തുകയെന്നാണ് റിപ്പോര്‍ട്ട്.

പ്രമുഖ ഹോളിവുഡ് നടനും രണ്ട് പെണ്‍മക്കളും ചെറുവിമാനം തകര്‍ന്ന് വീണ് കൊല്ലപ്പെട്ടു

സലാര്‍ രണ്ടാം ഭാഗം എപ്പോള്‍ വരും; നിര്‍മ്മാതാവ് പറയുന്നത് ഇതാണ്.!

click me!