കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ 'സ്കൂള്‍ വിദ്യാര്‍ത്ഥി'ലുക്കില്‍ മാറി ശിവകാര്‍ത്തികേയന്‍

By Web TeamFirst Published Dec 17, 2023, 10:40 AM IST
Highlights

ഈ സിനിമയില്‍ സായി പല്ലവിയാണ് നായിക മൂന്ന് കാലഘട്ടത്തിലെ നായകന്‍റെ അവസ്ഥ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. 

ചെന്നൈ: കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായി മേയ്ക്കോവര്‍ ചെയ്ത് നടന്‍ ശിവ കാര്‍ത്തികേയന്‍. അടുത്തിടെയാണ് തമിഴ് സോഷ്യല്‍ മീഡിയയില്‍ ഇതിന്‍റെ ചിത്രങ്ങള്‍ വൈറലായത്. എസ്കെ 21 എന്ന് പേരിട്ടിരിക്കുന്ന ചിത്രം അവസാന ഷെഡ്യൂളിലാണ്. ചിത്രം 2024 ഏപ്രില്‍ മെയ് മാസത്തില്‍ പുറത്തിറങ്ങും എന്നാണ് വിവരം. 

ഈ സിനിമയില്‍ സായി പല്ലവിയാണ് നായിക മൂന്ന് കാലഘട്ടത്തിലെ നായകന്‍റെ അവസ്ഥ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. അതില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായി എത്തുന്ന ഭാഗമാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഇതിനായി മെലിഞ്ഞ് കൌമരക്കാരന്‍റെ ലുക്കിലാണ് ശിവകാര്‍ത്തികേയന്‍  എത്തുന്നത് എന്നാണ് വിവരം.

Latest Videos

റങ്കൂൺ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാജ്കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശിവയും പെരിയസാമിയും കശ്മീരിൽ എസ്‌കെ 21 ഒരു നീണ്ട ഷെഡ്യൂൾ ഇതിനകം പൂർത്തിയാക്കി. ചിത്രത്തിന്‍റെ അവസാന ഷെഡ്യൂളാണ് ഇപ്പോള്‍ ചെന്നൈയില്‍ പുരോഗമിക്കുന്നത്. 

അതേ സമയം അടുത്തതായി ഇറങ്ങാനുള്ള ശിവകാര്‍ത്തികേയന്‍ ചിത്രം  സയൻസ് ഫിക്ഷൻ ചിത്രമാണ് അയലാനാണ്. ഇതിന്‍റെ സംവിധാനം ആര്‍ രവികുമാറാണ്. അടുത്തിടെ അയലാന്റെ പുതിയൊരു അപ്ഡേറ്റ് പുറത്തുവിട്ടതാണ് താരത്തിന്റെ ആരാധകരെ ആവേശത്തിലാക്കുന്നത്. അയലാൻ എന്ന അന്യജീവി കഥാപാത്രത്തിന് ചിത്രത്തില്‍ സിദ്ധാര്‍ഥാണ് ശബ്‍ദം നല്‍കുക എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

തിരക്കഥ എഴുതുന്നതും ആര്‍ രവികുമാറാണ്. രാകുല്‍ പ്രീത് സിംഗാണ് നായിക. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നിരവ് ഷായാണ്.  എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ശിവകാര്‍ത്തികേയൻ നായകനായി 'മാവീരൻ' സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സംവിധാനം മഡോണി അശ്വിന്റേതായിരുന്നു. തിരക്കഥയും മഡോണി അശ്വിന്റേതാണ് . ചിത്രം വൻ വിജയമായി മാറിയിരുന്നു.

'മാവീരൻ' ജൂലൈ 14ന് ആണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയായിലായിരുന്നു ഒടിടി റിലീസ് ചെയ്‍തത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് വിധു അയ്യണ്ണ. അദിതി നായികയാകുന്ന മാവീരന്റെ സംഗീത സംവിധായകൻ ഭരത് ശങ്കര്‍ ആയിരുന്നു.
 

click me!