സൂര്യയും ദുല്‍ഖറിനെയും വച്ച് പോസ്റ്റര്‍ വരെ ഇറക്കി, പടം നടന്നില്ല; ഒടുവില്‍ മറ്റൊരു താരം വരുന്നു !

By Web Team  |  First Published Oct 4, 2024, 1:06 PM IST

സൂര്യ 43' എന്ന പേരില്‍ പ്രഖ്യാപിച്ച സൂര്യ ദുല്‍ഖര്‍ ചിത്രം ഉപേക്ഷിച്ച്, പുതിയ താരത്തെ വച്ച് പുതിയ കാസ്റ്റിംഗ്


ചെന്നൈ: അടുത്തിടെ തമിഴകത്ത് ചർച്ചയ്ക്ക് വഴിവച്ചൊരു സിനിമ പ്രഖ്യാപനം ആയിരുന്നു 'സൂര്യ 43'. നടൻ സൂര്യയുടെ കരിയറിലെ നാല്പത്തി മൂന്നാമത്തെ ചിത്രത്തിൽ ദുൽഖർ സൽമാനും ഉണ്ടാകുമെന്ന വാർത്തകൾ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.  

ചിത്രത്തിൽ നസ്രിയ ഫഹദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നായിരുന്നു വിവരം.  ദുൽഖറും സൂര്യയും ഒന്നിക്കുന്ന ആദ്യ  ചിത്രം കൂടിയായിരുന്നു ഇത്. എന്നാല്‍ പിന്നീട് ചിത്രം മുടങ്ങിയെന്ന വാര്‍ത്തയാണ് കേട്ടത്. ഈ വര്‍ഷം ആദ്യം തുടങ്ങാനിരുന്ന ചിത്രം കങ്കുവ നീണ്ടു പോയതോടെ സൂര്യയും ഡ‍േറ്റ് പ്രശ്നത്തില്‍ ദുല്‍ഖറും ഉപേക്ഷിച്ചുവെന്നാണ് പുറത്തുവന്നത്. ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല. 

Latest Videos

undefined

'സൂരൈപോട്ര്'  എന്ന ഹിറ്റ് ചിത്രത്തിന് ശേഷം  സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷയിലായിരുന്നു ഈ ചിത്രത്തെക്കുറിച്ച്.  2D എന്റർടൈൻമെന്‍റിന്‍റെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ കർപൂരസുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കാനിരുന്നത്. എന്നാല്‍ പിന്നീട് ഇവരും പിന്‍മാറി. ഇതിനുള്ള തയ്യാറെടുപ്പിലാണ് പിന്നീട് മെയ്യഴകന്‍ എന്ന ചിത്രം നിര്‍മ്മിച്ചത് എന്നും വിവരമുണ്ട്. 

ഇതേ സമയം  'പുറനാന്നൂറ് (Purananooru)'എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സുധ ഉപേക്ഷിക്കില്ലെന്നാണ് വിവരം. ശിവകാര്‍ത്തികേയനെ വച്ച് ഈ ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സുധ. മറ്റൊരു വലിയ താരവും പരിഗണനയിലുണ്ട് എന്നാണ് തമിഴ് മാധ്യമങ്ങളിലെ വിവരം. നടിയായി ശ്രീലീലയെയാണ് ഇപ്പോള്‍ നിശ്ചയിച്ചത് എന്നാണ് വിവരം. യുവതാരം അദര്‍വ്വയെയും ചിത്രത്തില്‍ കാസ്റ്റ് ചെയ്തുവെന്നാണ് വിവരം. 

1965 ല്‍ തമിഴ്നാട്ടില്‍ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പാശ്ചത്തലത്തിലുള്ള ഒരു പീരിയിഡ് ഡ്രാമയാണ്  'പുറനാന്നൂറ്' പറയുന്നത് എന്നാണ് വിവരം. ഒരു ക്ലാസിക് തമിഴ് സാഹിത്യകൃതിയാണ്  'പുറനാന്നൂറ് '. പ്രണയം, യുദ്ധം, ആദ്യകാല തമിഴ് സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും മറ്റ് വശങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ കൃതികള്‍. 

അതേ സമയം തന്‍റെ ഹിന്ദി ചിത്രം സര്‍ഫിറയാണ് സുധയുടെ അവസാനം ഇറങ്ങിയ ചിത്രം. സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ തമിഴ് ചിത്രം സൂരറൈ പോട്രിന്‍റെ റീമേക്ക് ആണ് സര്‍ഫിറ. അക്ഷയ് കുമാര്‍ നായകനായി എത്തിയ ചിത്രം വലിയ ബോക്സോഫീസ് പരാജയമായിരുന്നു. 

മകള്‍ ദിയയുടെ നേട്ടത്തിൽ അഭിമാനം പങ്കിട്ട് ജ്യോതിക: അതിലും വിവാദമാക്കാന്‍ ചിലര്‍, ചുട്ട മറുപടി !

അയോർട്ടയിൽ സ്റ്റെന്‍റ് ഇട്ടു; രജനികാന്ത് വീണ്ടും ആരോഗ്യവാനായി ആശുപത്രിക്ക് പുറത്തേക്ക്, 'കൂലി' വൈകും !
 

click me!