വിജയിയുടെ പിന്‍ഗാമിയാണോ എന്ന ചോദ്യത്തിന് ശിവകാര്‍ത്തികേയന്‍ മറുപടി നല്‍കി.
ചെന്നൈ: ദ ഗോട്ട് എന്ന ചിത്രത്തില്‍ വിജയിക്കൊപ്പം അതിഥി വേഷത്തില്‍ ശിവ കാര്‍ത്തികേയന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തമിഴിലെ യുവതാരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയ താരമാണ് ടിവി രംഗത്ത് നിന്നും വന്ന് ഹിറ്റുകള്‍ തീര്‍ത്ത ശിവകാര്‍ത്തികേയന്‍. ഗോട്ടിലെ വിജയ് ശിവ സംഭാഷണം എന്നാല്‍ മറ്റൊരു രീതിയിലാണ് തമിഴകം ഏറ്റെടുത്തത്.
അടുത്ത ചിത്രത്തോടെ തന്‍റെ സിനിമ കരിയര്‍ രാഷ്ട്രീയത്തിന് വേണ്ടി അവസാനിക്കുന്ന വിജയ് തന്‍റെ പിന്‍ഗാമിയെ കാണിച്ചു തരുകയാണ് എന്ന രീതിയിലാണ് ശിവകാര്‍ത്തികേയന്‍റെ ഗസ്റ്റ് റോള്‍ വ്യാഖ്യാനിക്കപ്പെട്ടത്. ഒപ്പം വിജയ് തന്‍റെ കൈയ്യിലെ തോക്ക് ശിവകാര്‍ത്തികേയന് കൈമാറുന്ന രംഗം ഏറെ ഫാന്‍ തിയറികള്‍ക്ക് കാരണമായി. ഇത് അടുത്ത ദളപതിയെ വിജയ് തന്നെ കാട്ടിതന്നു എന്ന രീതിയിലാണ് ചര്‍ച്ചകള്‍ പോയത്.
ഇതിന് ഇപ്പോള്‍ ചെന്നൈയില്‍ നടന്ന ഒരു ചടങ്ങില്‍ മറുപടി പറയുകയാണ് ശിവകാര്‍ത്തികേയന്‍. അടുത്ത ദളപതി താങ്കളാണല്ലോ എന്ന് ആള്‍ക്കൂട്ടത്തില്‍ നിന്ന വന്ന ചോദ്യത്തിനാണ് ശിവകാര്‍ത്തികേയന്‍ മറുപടി നല്‍കിയത്.
"ഒരു ദളപതിയെ ഉള്ളൂ, ഒരു തലയെ ഉള്ളൂ, ഒരു ഉലഗ നായകനെ ഉള്ളൂ, ഒരു സൂപ്പര്‍ സ്റ്റാറെ ഉള്ളൂ. അടുത്തത് എന്നതൊന്നും ഇല്ല. ഇവരുടെ എല്ലാം പടങ്ങള്‍ കണ്ടാണ് ഞാനും സിനിമയിലേക്ക് വന്നത്. അവരെപ്പോലെ നല്ല ചിത്രങ്ങള്‍ ചെയ്ത്. ഹിറ്റാക്കി വളരാണം എന്നതിനപ്പുറം, അവരാകണം എന്നതൊന്നും നടക്കുന്ന കാര്യമല്ല. അത് ശരിയുമല്ല, അത് തെറ്റായ ചിന്തയാണ്" ശിവ കാര്‍ത്തികേയന്‍ പറഞ്ഞു.
അതേ സമയം ശിവകാര്‍ത്തികേയന്‍ നായകനാകുന്ന അമരന്‍ റിലീസിന് ഒരുങ്ങുകയാണ്. കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആര്‍മി ഓഫീസറായ 'മുകുന്ദ്' ആയാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. രജ് കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലിക്ക് തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ സായി പല്ലവിയാണ് നായികയായി എത്തുന്നത്.
തമിഴ്നാട്ടില്‍ നിന്നുള്ള ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്‍റെ ബയോപിക്കാണ് ചിത്രം. 2014 ഏപ്രില്‍ 25ന് ദക്ഷിണ കശ്മീരിലെ ഒരു ഗ്രാമത്തില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ മേജര്‍ മുകുന്ദ് വരദരാജന്‍ വീരമൃത്യു വരിക്കുകയായിരുന്നു. രാജ്യം അദ്ദേഹത്തിന് അശോക ചക്ര നല്‍കി ആദരിച്ചു.
'പാകിസ്ഥാനിലെ ബാഹുബലി' ഇന്ത്യയിലെ റിലീസ് നടക്കില്ല; പടം പെട്ടിയിലാകാന്‍ കാരണം ഇത് !
കത്തിനില്‍ക്കുന്ന സമയത്ത് കൃഷി ചെയ്യാന്‍ പോയ നടന്‍; ഒടുവില്‍ കോടികള്‍ കടം, തിരിച്ചുവരവ്