തമിഴ്നാട്ടില്‍ നിന്നുള്ള ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്‍റെ ബയോപിക്കാണ് ചിത്രം.
ചെന്നൈ: നടൻ ശിവകാർത്തികേയന്‍റെ ആക്ഷൻ ഡ്രാമ ചിത്രം അമരന്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ റിലീസ് തീയതി ചിത്രത്തിന്‍റെ നിർമ്മാതാക്കൾ സോഷ്യൽ മീഡിയ വഴിയാണ് പങ്കുവച്ചത്. ചിത്രം നിർമ്മിക്കുന്ന കമൽഹാസൻ്റെ രാജ് കമൽ ഫിലിംസ് ഇന്‍റര്‍നാഷണല്‍ അമരൻ ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 31 ന് തിയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചത്.
ചിത്രത്തില്‍ ആര്‍മി ഓഫീസറായ 'മുകുന്ദ്' ആയാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്‍റെ ബയോപിക്കാണ് ചിത്രം. 2014 ഏപ്രില്‍ 25ന് ദക്ഷിണ കശ്മീരിലെ ഒരു ഗ്രാമത്തില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ മേജര്‍ മുകുന്ദ് വരദരാജന്‍ വീരമൃത്യു വരിക്കുകയായിരുന്നു. രാജ്യം അദ്ദേഹത്തിന് അശോക ചക്ര നല്‍കി ആദരിച്ചു.
44 രാഷ്ട്രീയ റൈഫിള്‍ ബറ്റാലിയനില്‍ ആയിരുന്നു മേജര്‍ മുകുന്ദ് വരദരാജന്‍ പ്രവര്‍ത്തിച്ചിരുന്നത്. സോണി പിക്ചേര്‍സും ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാക്കളാണ്. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം. റങ്കൂൺ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാജ്കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മൂന്ന് കാലഘട്ടത്തിലെ നായകന്‍റെ അവസ്ഥ ചിത്രത്തില്‍ കാണിക്കുന്നുണ്ടെന്നാണ് വിവരം. അതില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായി എത്തുന്ന ഭാഗം ഉണ്ടെന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു. ഇതിനായി മെലിഞ്ഞ് കൌമരക്കാരന്‍റെ ലുക്കില്‍ ശിവകാര്‍ത്തികേയന്‍ എത്തിയത് വാര്‍ത്തയായിരുന്നു.
റെഡ് ജൈന്‍റ് മൂവീസാണ് ചിത്രത്തിന്‍റെ വിതരണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്‍റെ ടീസര്‍ വന്ന സമയത്ത്
മേജര്‍ മുകുന്ദ് വരദരാജന്‍റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസ് വികാരഭരിതമായ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് വലിയ വാര്‍ത്തയായിരുന്നു.
'അവഞ്ചേഴ്‌സ്' പടം പിടിക്കാന്‍ റൂസ്സോ ബ്രദേഴ്സ് വീണ്ടും മാര്‍വലിലേക്ക്
ഐശ്വര്യ റായിയും അഭിഷേകും വേര്‍പിരിയുന്നോ?: ശക്തമായ സൂചന നല്‍കി ജൂനിയര്‍ ബച്ചന്‍റെ 'ലൈക്ക്' !