വിവാഹം കഴിഞ്ഞ് ദിയയ്‍ക്ക് മാറ്റം വന്നോ?, മറുപടിയുമായി അമ്മ സിന്ധു കൃഷ്‍ണകുമാര്‍

By Web Team  |  First Published Sep 23, 2024, 1:42 PM IST

വിവാഹം കഴിഞ്ഞ് ദിയയ്‍ക്കുണ്ടായ മാറ്റമെന്തെന്ന ചോദ്യത്തിന് സിന്ധുവിന്റെ മറുപടി.


അടുത്തിടെയാണ് നടൻ കൃഷ്‍ണകുമാറിന്റെ മകളുടെ വിവാഹം കഴിഞ്ഞത്. ശ്രദ്ധയാകര്‍ഷിക്കുന്ന ഇൻഫ്ലൂൻസറായ ദിയാ കൃഷ്‍ണയുടെ വിവാഹം ലളിതമായ ചടങ്ങുകളോടെയായിരുന്നു. ദിയ കൃഷ്‍ണയും അശ്വിനും മധുവിധു ആഘോഷിക്കുകയാണ് ബാലിയില്‍. വ്ളോഗിലൂടെ ദിയ കൃഷ്‍ണയുടെ അമ്മ പറഞ്ഞ ഒരു മറുപടിയാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.

കുടുംബത്തോടൊപ്പമാണ് ദിയ കൃഷ്‍ണ മധുവിധു ആഘോഷിക്കാൻ ബാലിയില്‍ പോയത്. വ്ളോഗറായ സിന്ധു കൃഷ്‍ണ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും സമയം കണ്ടെത്തുകയാണ്. വിവാഹം കഴിഞ്ഞ ദിയ കൃഷ്‍ണയ്‍ക്ക് എന്തെങ്കിലും മാറ്റങ്ങളുണ്ടായോ കൂടുതല്‍ പക്വത ആയോയെന്നായിരുന്നു ചോദ്യം ഉണ്ടായത്. കുറച്ച് കൂടി തങ്ങള്‍ക്കൊപ്പം ചെലവഴിക്കാൻ മകള്‍ സമയം കണ്ടെത്തുന്നുവെന്നായിരുന്നു സിന്ധുവിന്റെ മറുപടി.

Latest Videos

കൃഷ്‍ണകുമാറിന്റെ കുടുംബവുമായി അടുപ്പമുള്ളവരാണ് ഔദ്യോഗിക വിവാഹത്തില്‍ പങ്കെടുത്തത്. കുറച്ച് പേര്‍ക്ക് മാത്രമായിരുന്നു ദിയയുടെ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നത്. അഹാന, ഇഷാനി, ഹൻസിക എന്നീ സഹോദരിമാരും അമ്മ സിന്ധുവും അച്ഛൻ കൃഷ്‍ണകുമാറും വിവാഹത്തിന് ഇളം പിങ്കിലുള്ള വസ്‍ത്രങ്ങളാണ് ധരിച്ചത്. രാധിക സുരേഷ് ഗോപി, മലയാള ചലച്ചിത്ര നിര്‍മാതാവ് സുരേഷ് കുമാര്‍ എന്നിവരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

ഇൻസ്റ്റാഗ്രാമിലൂടെ ദിയ ഒരു രഹസ്യം തന്റെ ആരാധകരോട് വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ നടന്നത് ഞങ്ങളുടെ ഔദ്യോഗിക വിവാഹം ആണ്. എന്ത് സംഭവിച്ചാലും ഇനിയങ്ങോട്ട് പരസ്‍പരം താങ്ങും തണലുമായി ഉണ്ടാകും എന്ന് കഴിഞ്ഞ വര്‍ഷം സത്യം ചെയ്‍തതാണ്. ലോകത്തിനറിയാത്ത ഞങ്ങളുടെ കുഞ്ഞ് രഹസ്യമാണെന്നും പറയുന്നു ദിയ കൃഷ്‍ണ.

Read More: നടി കരുതിയതു പോലെ വിജയ്‍യല്ല, ഇന്ത്യയിലെ ആ ഹീറോ ശരിക്കും ചിരഞ്‍ജീവി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!