Siju Wilson : മെഹെറിന് ഒരു വയസ്, മകളുടെ ക്യൂട്ട് ഫോട്ടോയുമായി സിജു വില്‍സണ്‍

By Web Team  |  First Published May 18, 2022, 11:21 AM IST

മകള്‍ മെഹെറിന്റെ ജന്മദിനത്തിലെടുത്ത ഫോട്ടോ പങ്കുവെച്ച് സിജു വില്‍സണ്‍ (Siju Wilson).


മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ സിജു വില്‍സണിന്റെ മകളും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. മെഹെറിനറെ വിശേഷങ്ങള്‍ സിജു വില്‍സണ്‍ പങ്കുവയ്‍ക്കാറുണ്ട്. സിജു വില്‍സണിന്റെയും മെഹറിന്റെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മെഹെറിന്റെ ജന്മദിനത്തിലെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് സിജു വില്‍സണ്‍ (Siju Wilson).

മകളുടെ ജന്മദിനമായ കഴിഞ്ഞ ദിവസം സിജു വില്‍സണ്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഒരു അച്ഛനും അമ്മയും ജനിച്ചു. ഒരു അനുഗ്രഹമായി നീ  വന്ന ഈ ദിവസം ജീവിതത്തെ കൂടുതല്‍ മനോഹരമായും അര്‍ഥപൂര്‍ണവുമാക്കി. നിന്നോടൊപ്പമുള്ള ഞങ്ങളുടെ ആദ്യ വർഷം ഏറ്റവും സവിശേഷമായ ഒന്നായിരുന്നു, അതിന്റെ ഓരോ നിമിഷവും ഞങ്ങൾ ഇഷ്‍ടപ്പെട്ടു. നീ ഈ ലോകത്തിലേക്ക് വന്നതുമുതൽ, ഞങ്ങൾക്ക് അനന്തമായ സന്തോഷത്തിന്റെ നിമിഷങ്ങളും  ഏറ്റവും മധുരമുള്ള ഓർമ്മകളും നൽകി. നിന്റെ വളര്‍ച്ചതന്നെ ഞങ്ങള്‍ക്ക് മനോഹരമായ ഒരു കാഴ്‍ചയാണ്. പ്രിയപ്പെട്ട രാജകുമാരി ഞങ്ങള്‍ എന്നും നിന്നെ സ്‍നേഹിക്കുന്നു. നിനക്ക് വേണ്ടി ഞങ്ങള്‍ എന്നുമുണ്ടാകും എന്നുമാണ് സിജു വില്‍സണ്‍ കുറിച്ചത്.

Latest Videos

സിജു വില്‍സണ്‍  നായകനാകുന്ന ചിത്രമായി  'വരയൻ' ആണ് ഇനി റിലീസ് ചെയ്യാനുള്ളത്. ജിജോ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'വരയൻ' എന്ന ചിത്രത്തിന്റെ റിലീസ് പല കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. സിജു വില്‍സണ്‍ ചിത്രം ഒടുവില് മെയ് 20ന് റിലീസ് ചെയ്യുകയാണ്.ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍.ജോജി ജോസഫാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈൻ.

'വരയൻ' എന്ന ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത് ബി കെ ഹരിനാരായണനാണ്. പ്രകാശ് അലക്സാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. രാജേഷ് രാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിജു വില്‍സന്റെ കഥാപാത്രം മികച്ച ഒന്നാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രവും സിജു വില്‍സണിന് ഏറെ പ്രതീക്ഷയുള്ളതാണ്. പത്തൊൻപതാം നൂറ്റാണ്ട് കാലഘട്ടത്തെ നവോത്ഥാന നായകനായ ആറാട്ട് വേലായുധ പണിക്കരായാണ് സിജു വില്‍സണ്‍ അഭിനയിക്കുന്നത്. വിനയൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനയൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.

'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രം തിയറ്ററുകളില്‍ തന്നെയാകും റിലീസ് ചെയ്യുകയെന്ന് നേരത്തെ വിനയൻ അറിയിച്ചിരുന്നു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ പറ്റുന്ന വിനോദമാണ് സിനിമ. വർണ്ണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്‍ദവിന്യാസത്തിന്‍റെയും വിസ്‍മയക്കാഴ്‍ചയായ സിനിമ നല്ല തിയറ്ററുകളിലെ സാങ്കേതിക സൗകര്യത്തോടു കൂടി കണ്ടാലേ അതിന്‍റെ പൂർണ്ണ ആസ്വാദനത്തിലെത്തൂ. ഒടിടി പ്ലാറ്റ്‍ഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾ  ഫോണിന്‍റെ സ്‍ക്രീനിൽ കണ്ടു തൃപ്‍തിയടയുന്നവരും ഉണ്ടല്ലോ? ഉള്ളതുകണ്ട് ഉള്ളപോലെ തൃപ്‍തിയാവുക എന്ന അവസ്ഥയെന്നേ അതിനെക്കുറിച്ച് പറയാനാകൂ. അതുകൊണ്ടു തന്നെ നൂറുകണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളും നിരവധി ആക്ഷൻ സ്വീക്വൻസുകളും ഒക്കെയുള്ള 'പത്തൊമ്പതാം നൂറ്റാണ്ട്' എത്ര കാത്തിരുന്നാലും ശരി തിയറ്ററുകളിൽ മാത്രമേ റിലീസി ചെയ്യൂ എന്ന തീരുമാനമാണ് ഞങ്ങൾ  എടുത്തിരിക്കുന്നത്. വലിയ താരപദവിയും ജനകീയമായ അംഗീകാരവുമൊക്കെ സിനിമക്കാർ നേടിയെടുത്തതിൽ തിയറ്ററുകളിലെ ആരവങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നു എന്ന കാര്യം സിനിമാക്കാരെങ്കിലും മറക്കരുത് എന്ന് വിനയൻ കൊവിഡ് കാലത്ത് ഫേസ്‍ബുക്കില്‍ എഴുതിയിരുന്നു.

Read More :  ഒന്നിലധികം ട്വിസ്റ്റുകളും സസ്പെൻസുമായി 'ട്രോജൻ' മെയ്‌ 20ന് തീയേറ്ററുകളിലെത്തുന്നു

കയാദു ലോഹര്‍ ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നങ്ങേലിയായാണ് കയാദു സ്‍ക്രീനില്‍ എത്തുക. ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ്. വന്‍ താരനിര അണിനിരക്കുന്ന ചിത്രവുമാണിത്. അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്‍ണ, രാഘവന്‍,ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്‍ണ, മണിക്കുട്ടന്‍, വിഷ്‍ണു വിനയ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്‍ണ, ബിജു പപ്പന്‍,  ഗോകുലന്‍,  ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്‍ണന്‍, സലിം ബാവ, ജയകുമാര്‍, പത്മകുമാര്‍,ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്‍ണ,, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുമെന്ന് വിനയന്‍ നേരത്തെ അറിയിച്ചിരുന്നു. 'പത്തൊമ്പതാം നൂറ്റാണ്ട്'  ചിത്രത്തിനായി ജയചന്ദ്രന്റെ സംഗീതത്തില്‍ റഫീഖ് അഹമ്മദ് വരികള്‍ എഴുതുന്നു.  ഷാജികുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

click me!