സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരനായഒരു താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര. പരം സുന്ദരി എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് നിലവില്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര. സ്റ്റൈലിഷ് ലുക്കിലാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര ചിത്രത്തില്‍ ഉണ്ടാകുക. പരം സുന്ദരിയുടെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ പുതുതയായി ശ്രദ്ധയാകര്‍ഷിക്കുകയാണ്.
തുഷാര്‍ ജലോട്ട സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മുംബൈയിലാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജാൻവി കപൂര്‍ നായികയാകുന്ന റൊമാന്റിക് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രീകരണ സമയത്തെ ഫോട്ടോകളും പുറത്തായിട്ടുണ്ട്. സിദ്ധാര്‍ഥ് മല്‍ഹോത്ര ദില്ലിക്കാരനാകുമ്പോള്‍ നായികാ കഥാപാത്രം കേരള കലാകാരിയാണ്. സാഗര്‍ ആംമ്പ്രയുടെയും പുഷ്‍കര്‍ ഓജയുടെയും സംവിധാനത്തില്‍ ഉള്ള യോദ്ധയാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.
EXCLUSIVE Video: Our Heart-throb spotted in a fresh new look on the sets for his upcoming movie 😍🔥
Brave yourself as he's all set to win your hearts once again! 🥹🫶❤️ pic.twitter.com/REiY6HF3h5
undefined
ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷൻസാണ്. വിതരണം നിര്‍വഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്. ദൈര്‍ഘ്യം 130 മിനിറ്റാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ്‍ തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്‍ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും വേഷമിട്ടിട്ടുണ്ട്.
തിരക്കഥ സാഗര്‍ ആംബ്രെ ആണ്. യോദ്ധ ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം. അരുണ്‍ കട്യാല്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര യോദ്ധ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നിലവില്‍ ബോളിവുഡ് യുവ താരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തിലാണ്. എ ജെന്റില്‍മാൻ എന്ന ഒരു ചിത്രത്തില്‍ ഗായകനായും സിദ്ധാര്‍ഥ് മല്‍ഹോത്ര തിളങ്ങിയിരുന്നു. ജബരിയാ ജോഡി, ഷേര്‍ഷാ തുടങ്ങിയ സിനിമകള്‍ക്ക് പുറമേ താങ്ക് ഗോഡ്, എക് വില്ലൻ, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തുടങ്ങിവയിലൂടെയും പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക