അന്താരാഷ്ട്ര അംഗീകരങ്ങള്‍ നേടിയിട്ട് എന്ത്, രാജ്യം ആ ചിത്രത്തെ വേണ്ടപോലെ സ്വീകരിച്ചില്ല: സിദ്ധാര്‍ത്ഥ്

By Web Desk  |  First Published Jan 1, 2025, 6:08 PM IST

പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ അസ് ലൈറ്റ് ഇന്ത്യയിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്ന് നടൻ സിദ്ധാർത്ഥ്. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രശംസിക്കപ്പെട്ട ചിത്രത്തിന് വേണ്ടത്ര അഭിനന്ദനം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.


ചെന്നൈ: പായൽ കപാഡിയയുടെ നിരൂപക പ്രശംസ നേടിയ ചിത്രമായ ഓൾ വി ഇമാജിൻ അസ് ലൈറ്റ് ഇന്ത്യയില്‍ വേണ്ടപോലെ സ്വീകരിക്കപ്പെട്ടില്ലെന്ന് നടന്‍ സിദ്ധാര്‍ത്ഥ്. പുതിയ അഭിമുഖത്തിൽ, ഇന്ത്യയിൽ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അടക്കം പ്രശംസിക്കപ്പെട്ട ചിത്രത്തിന് വേണ്ട അഭിനന്ദനം ലഭിച്ചില്ലെന്ന തന്‍റെ സംശയം സിദ്ധാര്‍ത്ഥ് പ്രകടിപ്പിച്ചു.

റൗണ്ട് ടേബിള്‍ അഭിമുഖത്തിലാണ് സംഭവം , അന്താരാഷ്ട്ര തലത്തിൽ പ്രശംസ നേടിയ  ചിത്രം ഓൾ വി ഇമാജിൻ അസ് ലൈറ്റ് തിയേറ്ററുകളിൽ റിലീസ് ചെയ്തത് പലർക്കും അറിയില്ലായിരുന്നുവെന്നും ഇത് കാഴ്ചക്കാരുടെ എണ്ണം കുറയാൻ കാരണമായെന്ന് അതിന്‍റെ സംവിധായിക തന്നെ പറ‍ഞ്ഞുവെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു.

Latest Videos

അന്താരാഷ്‌ട്ര അംഗീകാരം ലഭിച്ചിട്ടും ഇന്ത്യയിൽ മികച്ച സ്‌ക്രീൻ കൗണ്ട് നേടുന്നതിൽ ചിത്രം പരാജയപ്പെട്ടു. 2023-ൽ പുറത്തിറങ്ങിയ ചിത്ത എന്ന ചിത്രം നിർമ്മിച്ച സിദ്ധാർത്ഥ് ഗലാറ്റ പ്ലസിന് നൽകിയ അഭിമുഖത്തിൽ, ഒരു സിനിമയുടെ വിജയത്തെ വ്യത്യസ്ത രീതികളിൽ അളക്കാൻ കഴിയണം എന്ന ചിന്തയും പങ്കുവച്ചു. 

സിദ്ധാർത്ഥിൻ പായലിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചു "എന്‍റെ സിനിമ റിലീസ് ചെയ്തു, ആരും വന്നില്ല, അവർ ഷോകൾ റദ്ദാക്കി. നിങ്ങൾക്ക് സിനിമ കാണണമെങ്കിൽ, ഒരു ഷോയെങ്കിലും ഇടാന്‍  ഒരു സിഗ്നേച്ചർ കാമ്പെയ്ന്‍ നടത്തേണ്ട അവസ്ഥയാണ്".

കാനിലും ഗോൾഡൻ ഗ്ലോബിലും ചരിത്ര രചിച്ച പായല്‍ കപാഡിയയുടെ സിനിമ രാജ്യത്തെ പ്രേക്ഷകരിലേക്ക് എത്തിയില്ലെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. "പായലിന്‍റെ നിർമ്മാതാക്കൾ ആ സിനിമയുടെ ഏറ്റവും വലിയ വിജയം നേടിയെന്ന് കരുതുന്നു, എന്നാൽ അവരുടെ സിനിമയെ നല്ല സിനിമ എന്ന് വിളിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകർ ആ സിനിമ ഒരിക്കലും കാണാൻ പോകുന്നില്ല."

“അതിനാൽ, രണ്ട് തരത്തിലുള്ള വിജയങ്ങളുണ്ട്, ഒന്ന് അവ നിര്‍മ്മിച്ചവര്‍ക്ക് വന്‍ വിജയമായി തോന്നുന്നത്. അല്ലെങ്കില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത് വിജയമെന്ന് പറയുന്നത്. രണ്ടുതരം ചിത്രങ്ങളും വിജയമാണ്.  അതിനാല്‍ രണ്ട് തരം ചിത്രങ്ങളുടെ വിജയവും ആഘോഷിക്കപ്പെടണം" സിദ്ധാര്‍ത്ഥ് പറഞ്ഞു. 

സിദ്ധാർത്ഥിന്‍റെ ചിത്രമായ ചിത്ത വ്യാപകമായ അംഗീകാരം നേടിയിരുന്നു. മികച്ച ചിത്രം, മികച്ച നടൻ എന്നിവയുൾപ്പെടെ മികച്ച ബഹുമതികൾ നേടിയിരുന്നു. ഒരു സ്വതന്ത്ര ചലച്ചിത്ര നിർമ്മാതാവെന്ന നിലയിൽ തനിക്ക് ഈ അവാർഡുകൾ ഒരു മഹത്തായ നേട്ടമാണെന്ന് ചര്‍ച്ചയില്‍ സിദ്ധാര്‍ത്ഥ് പറഞ്ഞു. ഈ അംഗീകാരങ്ങൾ ഇന്ത്യയിലെ മുഖ്യധാരാ ചലച്ചിത്ര വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ചിട്ടില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചുവെങ്കിലും, ചിത്തയുടെ വിജയം ഒരു ഉത്തേജകമായി പ്രവർത്തിക്കുമെന്ന് സിദ്ധാർത്ഥ് പ്രത്യാശ പ്രകടിപ്പിച്ചു.

കാനിൽ തിളങ്ങിയ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ഇനി ഒടിടിയിൽ; എന്ന് ? എവിടെ ? എപ്പോൾ ?

ഒബാമയുടെ 2024 ഇഷ്ടപ്പെട്ട ചിത്രങ്ങളില്‍ ആദ്യ സ്ഥാനത്ത് മലയാളികള്‍ക്ക് അഭിമാനമായ ചിത്രം

click me!