'ജെ.കെ ആദി' ഇനി ശിവകാര്‍ത്തികേയനൊപ്പം: 'അമരന്‍' വരുന്നു.!

By Web Team  |  First Published Feb 16, 2024, 8:58 PM IST

ശിവകാര്‍ത്തികേയന്‍ പ്രധാന വേഷത്തില്‍ എത്തുന്ന അമരന്‍ എന്ന ചിത്രത്തിലാണ് അടുത്തതായി ശ്യാം മോഹന്‍ അഭിനയിക്കുന്നത്. 


കൊച്ചി: ഹിറ്റില്‍നിന്ന് സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്ന ഭാവനാ സ്റ്റുഡിയോസിന്റെ ഗിരീഷ്‌ എഡി ചിത്രം 'പ്രേമലു' കണ്ടവരാരും അതിലെ 'ജെ.കെ' ആദിയെ മറക്കാന്‍ ഇടയില്ല. മുന്‍പും പല ചിത്രങ്ങളിലും വെബ് സീരീസുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ആദിയെ അവതരിപ്പിച്ച ശ്യാം മോഹന് വലിയൊരു ബ്രേക്ക് തന്നെയാണ് പ്രേമലു നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്  ശ്യാം മോഹന്‍

ശിവകാര്‍ത്തികേയന്‍ പ്രധാന വേഷത്തില്‍ എത്തുന്ന അമരന്‍ എന്ന ചിത്രത്തിലാണ് അടുത്തതായി ശ്യാം മോഹന്‍ അഭിനയിക്കുന്നത്. രാജ് കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്ന ഉലകനായകന്‍ കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസാണ്. ചിത്രത്തില്‍ സായി പല്ലവിയാണ് നായികയായി എത്തുന്നത്. സായി പല്ലവിയുടെ സഹോദരന്‍റെ വേഷത്തിലാണ് ശ്യാം മോഹന്‍ എത്തുന്നത് എന്നാണ് വിവരം. 

Latest Videos

മൂന്ന് കാലഘട്ടത്തിലെ നായകന്‍റെ അവസ്ഥ ചിത്രത്തില്‍ കാണിക്കുന്നുണ്ടെന്നാണ് വിവരം. അതില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായി എത്തുന്ന ഭാഗം ഉണ്ടെന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു. ഇതിനായി മെലിഞ്ഞ് കൌമരക്കാരന്‍റെ ലുക്കില്‍ ശിവകാര്‍ത്തികേയന്‍  എത്തിയത് വാര്‍ത്തയായിരുന്നു.

റങ്കൂൺ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാജ്കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കശ്മീരിൽ നേരത്തെ ചിത്രത്തിന്‍റെ വലിയൊരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. ചിത്രത്തിന്‍റെ അവസാന ഷെഡ്യൂളാണ് ചെന്നൈയിലാണ് നടന്നത്.  ആര്‍ രവികുമാര്‍ സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ചിത്രം അയലാനുമായിരുന്നു.

നല്ല പ്രൊജക്ടുകള്‍ വരട്ടെ ഹോളിവുഡില്‍ മാത്രമല്ല മലയാളത്തിലും അഭിനയിക്കും: ആലിയ ഭട്ട്

മുകേഷ് അംബാനി തനിക്ക് നല്‍കിയ ഉപദേശം വെളിപ്പെടുത്തി രണ്‍ബീര്‍ കപൂര്‍

click me!