സാമന്തയുടെ വഴിയേ ശ്രുതി ഹാസനും; നാനി നായകനാവുന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്തിനുവേണ്ടി വാങ്ങിയ പ്രതിഫലം!

By Web Team  |  First Published Dec 7, 2023, 11:08 PM IST

ഇന്ന് തിയറ്ററുകളിലെത്തിയ ഫാമിലി ഡ്രാമ ചിത്രം 


ഒരു ഗാനരംഗത്തില്‍ മാത്രം അഭിനയിച്ചതിന് വാങ്ങിയ വന്‍ പ്രതിഫലത്തിന്‍റെ പേരില്‍ സമീപവര്‍ഷങ്ങളില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ഒരാള്‍ സാമന്തയാണ്. പുഷ്പയിലെ ട്രെന്‍‍ഡ്സെറ്റര്‍ ഗാനം ഓ ആണ്ടവായിലെ നൃത്തരംഗത്തില്‍ അഭിനയിച്ചതിന് 5 കോടിയാണ് സാമന്ത വാങ്ങിയത്! അത്രയൊന്നുമില്ലെങ്കിലും സമാനരീതിയില്‍ ഒരു നൃത്തരംഗത്തില്‍ അഭിനയിച്ചതിന് മികച്ച പ്രതിഫലം വാങ്ങിയിരിക്കുകയാണ് മറ്റൊരു തെന്നിന്ത്യന്‍ നടി. ശ്രുതി ഹാസനാണ് ആ താരം.

നാനിയെ നായകനാക്കി ഷൗര്‍യുവ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഇന്ന് തിയറ്ററുകളിലെത്തിയ ഫാമിലി ഡ്രാമ ചിത്രം ഹായ് നന്നാ എന്ന ചിത്രത്തിലെ ഗാനരംഗത്തിലാണ് ശ്രുതി അഭിനയിച്ചിരിക്കുന്നത്. ഓഡിയമ്മാ ഹീറ്റു എന്നാരംഭിക്കുന്ന ഗാനം ഇതിനകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതില്‍ അഭിനയിക്കുന്നതിനായി 90 ലക്ഷമാണ് ശ്രുതി വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു ഗാനരംഗത്തില്‍ മാത്രം ശ്രുതി ഹാസന്‍ പ്രത്യക്ഷപ്പെടുന്നത് ഇത് ആദ്യമല്ല. ആഗാഡു, തേവര്‍ എന്നീ ചിത്രങ്ങളിലെ നൃത്തരംഗങ്ങളില്‍ ശ്രുതി ഹാസന്‍ മുന്‍പ് എത്തിയിട്ടുണ്ട്.

Latest Videos

അതേസമയം മൃണാള്‍ താക്കൂര്‍ ആണ് ഹായ് നന്നായിലെ നായിക. ബേബി കിയാര ഖന്ന, നാസര്‍, പ്രിയദര്‍ശിനി പുലികൊണ്ട, അഗാദ് ബേദി, വിരാജ് അശ്വിന്‍ എന്നിവര്‍ക്കൊപ്പം ജയറാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബേബി കിയാര അദ്വാനിയുടെ മുത്തച്ഛനെയാണ് ജയറാം അവതരിപ്പിക്കുന്നത്. നാദേന്ദ്ര കാശിയാണ് ചിത്രത്തിലെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. സനു വര്‍ഗീസ് ആണ് ഛായാഗ്രഹണം. പ്രവീണ്‍ ആന്‍റണി എഡിറ്റിംഗ്, ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം. വൈര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ് നിര്‍മ്മാണം. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം എത്തിയിട്ടുണ്ട്.

ALSO READ : റിലീസിന് മുന്‍പേ ആദ്യ റെക്കോര്‍ഡുമായി 'വാലിബന്‍'; മോഹന്‍ലാല്‍ രണ്ടാമതാക്കിയത് ദുല്‍ഖര്‍ ചിത്രത്തെ

click me!