അതിന് ശേഷം രാജ് കമലുമായി വീണ്ടും കൈകോര്‍ക്കുകയാണ് ലോകേഷ്. 'ഇനിമേൽ ദേലുലു പുതിയ സോലുലു' എന്ന ടാഗ് ലൈന്‍ പുതിയ പ്രഖ്യാപനത്തിന് നല്‍കിയിട്ടുണ്ട്.
ചെന്നൈ: തമിഴ് സൂപ്പര്‍താരം കമൽ ഹാസൻ്റെ പ്രൊഡക്ഷൻ ഹൗസായ രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണൽ ചൊവ്വാഴ്ച ശ്രുതി ഹാസനും സംവിധായകൻ ലോകേഷ് കനകരാജും ഒന്നിക്കുന്ന പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചു. എന്നാല്‍ ഈ പ്രൊജക്ട് ചലച്ചിത്രമാണോ, അല്ല ആല്‍ബമാണോ തുടങ്ങിയ സൂചനകള്‍ ഒന്നും പോസ്റ്ററില്‍ നല്‍കുന്നില്ല.
ശ്രുതിയും ലോകേഷും ആദ്യമായാണ് ഒരു പ്രൊജക്ടില്‍ ഒന്നിക്കുന്നത്. നേരത്തെ രാജ് കമല്‍ ഫിലിംസിന് വേണ്ടി കമല്‍ഹാസനെ നായകനാക്കി 2022 ല്‍ വിക്രം എന്ന ചിത്രം ഒരുക്കിയിരുന്നു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ പെടുന്ന ചിത്രമായിരുന്നു വിക്രം. ചിത്രം ബോക്സോഫീസില്‍ വലിയ വിജയമാണ് കൈവരിച്ചത്.
അതിന് ശേഷം രാജ് കമലുമായി വീണ്ടും കൈകോര്‍ക്കുകയാണ് ലോകേഷ്. 'ഇനിമേൽ ദേലുലു പുതിയ സോലുലു' എന്ന ടാഗ് ലൈന്‍ പുതിയ പ്രഖ്യാപനത്തിന് നല്‍കിയിട്ടുണ്ട്. ഇത് മ്യൂസിക്ക് ആല്‍ബമാണ് എന്ന സൂചന ഇത് നല്‍കുന്നുണ്ട്. എന്തായാലും വൈകാതെ കൂടുതല്‍ പ്രഖ്യാപനം പുറത്തുവരും.
അതേ സമയം വന്‍ വിജയം നേടിയ പ്രഭാസിന്‍റെ സലാര്‍ എന്ന ചിത്രത്തിലാണ് അവസാനമായി ശ്രുതി ഹാസന്‍ അഭിനയിച്ചത്. ചിത്രം ആഗോള ബോക്സോഫീസില്‍ 600 കോടിക്ക് അടുത്ത് നേടിയെന്നാണ് വിവരം. തുടര്‍ന്ന് ഒടിടിയിലും നെറ്റ്ഫ്ലിക്സ് വഴി ചിത്രം റിലീസായി.
Inimel Delulu is the New Solulu pic.twitter.com/obbnfciiPg
— Raaj Kamal Films International (@RKFI)വിക്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം നിരവധി പ്രൊജക്ടുകളാണ് രാജ് കമല്‍ ഒരുക്കുന്നത്. ഇതില്‍ ശിവകാര്‍ത്തികേയന്‍റെ അടുത്ത ചിത്രം, ചിമ്പുവിന്‍റെ അടുത്ത ചിത്രം എന്നിവ ഉള്‍പ്പെടുന്നു. അതിന് പുറമേ മണിരത്നം, കമല്‍ഹാസന്‍ എന്നിവര്‍ 30 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന തഗ്ഗ് ലൈഫ് നിര്‍മ്മാതാക്കളും രാജ് കമല്‍ ഫിലിംസാണ്.
'ഡാൻസ് മാഷിന് നല്ല ക്ഷമയുണ്ടാവട്ടെ' : രസകരമായ ദൃശ്യം പങ്കുവച്ച് അശ്വതി ശ്രീകാന്ത്