2012 ല്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം കമാല്‍ ധമാല്‍ മലമാലിലെ ഒരു രംഗത്തെച്ചൊല്ലി ഉയര്‍ന്ന മതനിന്ദാ ആരോപണത്തില്‍ മാപ്പ് ചോദിച്ച് നടന്‍ ശ്രേയസ് തല്‍പാഡെ. ഷാഫിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായെത്തിയ മേരിക്കുണ്ടൊരു കുഞ്ഞാടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് കമാല്‍ ധമാല്‍ മലമാല്‍. നീരജ് വോറയായിരുന്നു ഇതിന്‍റെ തിരക്കഥ. നാന പടേക്കര്‍, പരേഷ് റാവല്‍, ഓം പുരി തുടങ്ങിയവര്‍ക്കൊപ്പം ശ്രേയസ് തല്‍പാഡെയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതില്‍ ശ്രേയസ് തല്‍പാഡെയുടെ ഒരു രംഗത്തെച്ചൊല്ലിയാണ് ട്വിറ്ററില്‍ മതനിന്ദാ ആരോപണം ഉയര്‍ന്നത്.
ജെംസ് ഓഫ് ബോളിവുഡ് ഫാന്‍ എന്ന ട്വിറ്റര്‍ അക്കൌണ്ടിലാണ് ചിത്രത്തിന്‍റെ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരു മിനി ലോറിയുടെ ബോണറ്റില്‍ ചവുട്ടി അതിന്‍റെ ഡ്രൈവറോട് കയര്‍ക്കുന്ന ശ്രേയസ് കഥാപാത്രമാണ് വീഡിയോയില്‍. മിനി ലോറികളില്‍ സാധാരണ പേര് എഴുതുന്ന സ്ഥാനത്ത് ഓംകാര ചിഹ്നമാണ്. കഥാപാത്രം ഇതില്‍ ചവുട്ടിയത് മതനിന്ദയാണെന്ന തരത്തിലാണ് ആഗോപണം. ഈ വീഡിയോ വൈറല്‍ ആതിനെത്തുടര്‍ന്നാണ് നടന്‍ മാപ്പ് ചോദിച്ച് രംഗത്തെത്തിയത്.
ALSO READ : കൂടുതല്‍ ജനപ്രീതി ആര്‍ക്ക്? തമിഴ് താരങ്ങളുടെ ടോപ്പ് 10 ലിസ്റ്റ്
"ഒരു സിനിമയുടെ ചിത്രീകരണത്തില്‍ നിരവധി ഘടകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംവിധായകന്‍റെ ആവശ്യങ്ങള്‍, സമയ പരിമിതി തുടങ്ങി നിരവധി ഘടകങ്ങള്‍ ഒരു അഭിനേതാവിന്‍റെ അപ്പോഴത്തെ മാനസികാവസ്ഥയെ നിര്‍ണ്ണയിക്കും, പ്രത്യേകിച്ചും ചിത്രീകരിക്കുന്നത് ഒരു ആക്ഷന്‍ രംഗം ആണെങ്കില്‍". താനിത് സ്വയം ന്യായീകരിക്കാനായി പറയുന്നതല്ലെന്നും കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരുന്നെന്നും പറയുന്നു ശ്രേയസ് തല്‍പാഡെ. താന്‍ ഇതിന് ക്ഷമ ചോദിക്കുന്നുവെന്നും.
Apologies 🙏 https://t.co/zEKBEN92qY pic.twitter.com/jr6w3Mku6n
— Shreyas Talpade (@shreyastalpade1)പെര്‍സെപ്റ്റ് പിക്ചേഴ്സ് നിര്‍മ്മിച്ച ചിത്രം തിയറ്ററുകളിലെത്തിയത് 2012 സെപ്റ്റംബറില്‍ ആണ്. ഔസേപ്പച്ചനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത്. മലയാളത്തില്‍ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രമായിരുന്നു മേരിക്കുണ്ടൊരു കുഞ്ഞാട്.