12 കോടിയിലേറെ ടിക്കറ്റുകൾ! ഇന്ത്യയിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റ സിനിമ 'പുഷ്‍പ 2', 'ബാഹുബലി 2' ഇതൊന്നുമല്ല

By Web Desk  |  First Published Jan 4, 2025, 12:07 PM IST

 ബുക്ക് മൈ ഷോയിലൂടെ മാത്രം പുഷ്പ 2 ഇന്ത്യയില്‍ ഇതിനകം വിറ്റത് 2 കോടിക്ക് മുകളില്‍ ടിക്കറ്റുകളാണ്


ഇന്ത്യന്‍ സിനിമ വര്‍ഷാവര്‍ഷം അതിന്‍റെ മാര്‍ക്കറ്റ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് ഇന്ത്യന്‍ സിനിമയെന്നാല്‍ വിദേശങ്ങളില്‍ ബോളിവുഡ് മാത്രമായിരുന്നെങ്കില്‍ ഇന്ന് തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്കും പ്രാമുഖ്യം വന്നിരിക്കുന്നു. ബാഹുബലിയില്‍ നിന്ന് ആരംഭിച്ച പാന്‍ ഇന്ത്യന്‍ സഞ്ചാരം തെന്നിന്ത്യന്‍ സിനിമകള്‍ തുടരുകയാണ്. പുഷ്പ 2 ആണ് അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ എന്‍ട്രി. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 1799 കോടി നേടിയ ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസിലും വിസ്മയമാണ് തീര്‍ത്തത്.

പുഷ്പ 2 ഇന്ത്യയില്‍ നേടിയ ജനപ്രീതിയുടെ നേര്‍സാക്ഷ്യമാണ് വിറ്റ ടിക്കറ്റുകളുടെ എണ്ണം. ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലൂടെ മാത്രം പുഷ്പ 2 ഇന്ത്യയില്‍ ഇതിനകം വിറ്റത് 2 കോടിക്ക് മുകളില്‍ ടിക്കറ്റുകളാണ്. എന്നാല്‍ 29 ദിവസം കൊണ്ട് ഇന്ത്യയില്‍ ആകെ വിറ്റ ടിക്കറ്റുകളുടെ എണ്ണം അതിലും ഞെട്ടിക്കുന്നതാണ്. 6 കോടി ടിക്കറ്റുകളാണ് ചിത്രം ഇന്ത്യയില്‍ 29 ദിവസം കൊണ്ട് വിറ്റത്. ബാഹുബലി 2 ന് ശേഷം ഒരു ചിത്രം ഇത്രയും ടിക്കറ്റുകള്‍ വില്‍ക്കുന്നത് ഇന്ത്യന്‍ സിനിമയില്‍ ആദ്യമാണ്. 10 കോടിക്ക് മുകളില്‍ ടിക്കറ്റുകളാണ് ബാഹുബലി 2 ഇന്ത്യയില്‍ വിറ്റത്.

Latest Videos

ഇന്ത്യയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ എക്കാലത്തെയും ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ പുഷ്പ 2 നിലവില്‍ എത്തിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രത്തിന് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി സ്ഥാനചലനമൊന്നും സംഭവിച്ചിട്ടില്ല. രമേഷ് സിപ്പിയുടെ സംവിധാനത്തില്‍ ധര്‍മ്മേന്ദ്ര, സഞ്ജീവ് കുമാര്‍, ഹേമ മാലിനി, അമിതാഭ് ബച്ചന്‍, ജയ ബാധുരി, ഇഫ്തിക്കല്‍ തുടങ്ങിയവര്‍ ഒന്നിച്ച കള്‍ട്ട് ചിത്രം ഷോലെ ആണ് അത്. 1975 ല്‍ പുറത്തെത്തിയ ഷോലെ ഇന്ത്യയില്‍ 12 കോടിയിലേറെ ടിക്കറ്റുകളാണ് വിറ്റത്. സിനിമയ്ക്ക് ലോംഗ് റണ്‍ ഉണ്ടായിരുന്ന കാലത്ത് റിലീസ് ചെയ്ത ഷോലെ മുംബൈയിലെ മിനര്‍വ തിയറ്ററില്‍ അഞ്ച് വര്‍ഷത്തിലേറെയാണ് ഓടിയത്!

ALSO READ : 'മാളികപ്പുറം' ടീം വീണ്ടും, ഇക്കുറി വേറിട്ട വഴിയേ; 'സുമതി വളവ്' ഫസ്റ്റ് ലുക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!