'ഞങ്ങൾക്കിങ്ങ് തരണം'; അച്ഛൻ ആശുപത്രിയിലായിരുന്നപ്പോൾ 'മമ്മൂക്ക' പറഞ്ഞതിന്നും ഓർമയുണ്ടെന്ന് ഷോബി തിലകൻ

By Web Team  |  First Published Dec 3, 2024, 7:47 AM IST

മമ്മൂട്ടിയും തിലകനും തമ്മില്‍ ശത്രുതയോ പ്രശ്നമോ ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് ഷോബി തിലകൻ. 


ലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത നടനാണ് തിലകൻ. അത്രക്കുണ്ട് കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ച വേഷങ്ങൾ. ക്യാരക്ടർ റോളുകളിൽ അദ്ദേഹം കാണിക്കുന്ന മായാജാലങ്ങൾ ഒരിക്കലും ആരാലും പകർന്നാടാൻ സാധിക്കാത്തതുമാണ്. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പടെയുള്ളവര്‍ക്കും യുവതാരങ്ങൾക്കൊപ്പവും അഭിനയിച്ച ശേഷം ആയിരുന്നു തിലകൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. അദ്ദേഹവും മമ്മൂട്ടിയും തമ്മിൽ പിണക്കത്തിലാണെന്ന തരത്തിൽ മുൻപ് പലപ്പോഴും വാർത്തകൾ വന്നിട്ടുണ്ട്. എന്നാൽ അവർ തമ്മിൽ ശത്രുതയോ പ്രശ്നമോ ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് ഷോബി തിലകൻ. 

"എല്ലാവരും പറയുന്നത് പോലെ അവർ തമ്മിൽ യാതൊരു പ്രശ്നവും ഇല്ല. ശത്രുതയുമില്ല. അതൊക്കെ വേറെ ആളുകൾ ഉണ്ടാക്കിയെടുക്കുന്നതാണ്. അവർ തമ്മിൽ സൗന്ദര്യ പിണക്കം ഉണ്ട്. അതില്ലാത്ത ആരാണ് ഉള്ളത്. സ്നേഹം ഉള്ളിടത്തെ പിണക്കം ഉണ്ടാകൂ. ഞാൻ മനസിലാക്കുന്നത് മമ്മൂക്കയും അച്ഛനും തമ്മിൽ വളരെ നല്ല ആത്മബന്ധം ആയിരുന്നു എന്നാണ്. ആ സ്നേഹം ഉള്ളത് കൊണ്ടായിരുന്നു അവർ തമ്മിൽ ഇടയ്ക്ക് വഴക്കുണ്ടായിരുന്നത്", എന്നാണ് ഷോബി തിലകൻ പറഞ്ഞത്. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

Latest Videos

ഇതാ സകുടുംബം അറയ്ക്കൽ മാധവനുണ്ണി; 'വല്ല്യേട്ടൻ' 4കെയ്ക്ക് സംഭവിക്കുന്നത് എന്ത് ?

"അച്ഛൻ ആശുപത്രിയിൽ കിടന്ന സമയത്ത്. മുപ്പത്ത് മൂന്ന് ദിവസം കിംസ് ആശുപത്രിയിൽ കിടന്നിട്ടാണ് അദ്ദേഹം നമ്മളെ വിട്ടുപോയത്. ആശുപത്രിയിൽ കിടക്കുമ്പോൾ അച്ഛനെ കാണാൻ ഒരുപാട് പേര് വന്നിരുന്നു. അതിലൊന്ന് മമ്മൂക്കയും ദുൽഖറുമാണ്. പക്ഷേ അവർക്ക് അച്ഛനെ കാണാൻ സാധിച്ചില്ല. ഡോക്ടറെ മമ്മൂക്ക കണ്ടു. അദ്ദേഹം അന്ന് ഡോക്ടറോട് പറഞ്ഞ വാക്കുകൾ ഇന്നും എന്റെ ഓർമയിലുണ്ട്. ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ടൊരാളാണ്. അതുപോലെ തന്നെ ഞങ്ങൾക്കിങ്ങ് തരണം എന്നാണ് മമ്മൂക്ക പറഞ്ഞത്. ഞാനത് കേട്ടതുമാണ്", എന്നും ഷോബി പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!