നൃത്തസംവിധാന രംഗത്ത് 20 വര്‍ഷങ്ങള്‍ പിന്നിട്ട് ഷോബി മാസ്റ്റര്‍; ഉടുമ്പന്‍ചോല വിഷന്‍ സെറ്റില്‍ ആഘോഷം

By Vipin VK  |  First Published Aug 16, 2024, 10:11 AM IST

ഇന്ത്യന്‍ സിനിമയില്‍ 20 വര്‍ഷം പിന്നിടുന്ന ഷോബി മാസ്റ്റര്‍ക്ക് 'ഉടുമ്പന്‍ചോല വിഷന്‍' സെറ്റില്‍ ആഘോഷം. മാത്യു തോമസും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത്.


കൊച്ചി: ഇന്ത്യന്‍ സിനിമാ രംഗത്തേക്ക് തരംഗമായി കടന്നുവന്ന് ഇപ്പോള്‍ നൃത്തസംവിധാന മേഖലയില്‍ 20 വര്‍ഷങ്ങള്‍ പിന്നിടുകയാണ് ഷോബി പോള്‍രാജ് എന്ന ഷോബി മാസ്റ്റര്‍. ഒരിക്കലെങ്കിലും സ്ക്രീനില്‍ ഈ പേര് കണ്ടിട്ടില്ലാത്തവര്‍ ഉണ്ടാകില്ല. കമല്‍ ഹാസന്‍റെ വസൂല്‍ രാജ എംബിബിഎസ് എന്ന ചിത്രത്തിലൂടെ നൃത്തസംവിധായകനായി അരങ്ങേറിയ ഷോബി മാസ്റ്റര്‍ മങ്കാത്ത, ഏഴാം അറിവ്, തുപ്പാക്കി, പുഷ്പ, ജവാന്‍ തുടങ്ങി വമ്പന്‍ ചിത്രങ്ങളുടെ ഭാഗമാണ് ഇന്ന്. 

ഒരിടവേളയ്ക്കു ശേഷം ഉടുമ്പന്‍ചോല വിഷന്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹം മലയാളത്തിലേക്ക് തിരിച്ചുവരികയാണ്. ഇപ്പോഴിതാ ഉടുമ്പന്‍ചോല വിഷന്റെ താരങ്ങളും അണിയറപ്രവര്‍ത്തകറും ചിത്രത്തിന്റെ ബ്രഹ്മാണ്ഡ സെറ്റില്‍ വച്ച് ഈ സന്തോഷം അദ്ദേഹത്തോടൊപ്പം ആഘോഷിച്ചിരിക്കുകയാണ്. ഷോബി മാസ്റ്റര്‍ക്ക് ആശംസകള്‍ അറിയിക്കാനും ഉടുമ്പന്‍ചോല ടീം മറന്നില്ല.

Latest Videos

മാത്യു തോമസിനെയും ശ്രീനാഥ് ഭാസിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സലാം ബുഖാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉടുമ്പന്‍ചോല വിഷന്‍'. എ&ആർ മീഡിയ ലാബ്‌സിന്റെയും യുബി പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ മുഹമ്മദ്, സലാം ബുഖാരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിലീഷ് പോത്തൻ, സുദേവ് ​​നായർ, ബാബുരാജ്, ശ്രിന്ദ തുടങ്ങിയവരും മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. പിആര്‍ഒ: ആതിര ദില്‍ജിത്ത്

click me!