അറുപത് രൂപയുടെ മസാലദോശയുടെ പുറമേ, ആരുമറിയാതെ കഴിക്കാനായി, കടയിലെ ശത്രുഘ്‌നന്‍ എന്ന പണിക്കാരനെ ഒഴിവാക്കാനായി അഞ്ഞൂറ് രൂപയും ബാലന്‍ നഷ്ടമാക്കി. എന്തിനാണ് ബാലന്‍ ശിവന്റെ കടയോട് ഉപരിപ്ലവമായി ഇത്രമാത്രം ശത്രുത പുലര്‍ത്തുന്നത് എന്നുമാത്രം ആര്‍ക്കും മനസ്സിലാകുന്നില്ല.
ശിവന്‍ തുടങ്ങിയ ഹോട്ടല്‍ ബിസിനസാണ് ഇപ്പോള്‍ സാന്ത്വനത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ശിവന്‍സ് ഊട്ടുപുര എന്ന ഹോട്ടലില്‍, മസാലദോശയാണ് ഇപ്പോള്‍ മെയിനായിട്ടുള്ളത്. പരമ്പര ആകെ മസാലദോശയുടെ ഒരു മയം ആയിട്ടുണ്ട്. ശിവന്‍ ഹോട്ടല്‍ ബിസിനസിലേക്ക് തിരിഞ്ഞത് ഏട്ടനായ ബാലന് അത്രകണ്ട് താല്പര്യം വന്ന വിഷയമല്ല. ചെറിയ താല്പര്യക്കുറവൊന്നുമല്ല ബാലനുള്ളത്. അനിയന്റെ പുതിയ സംരംഭത്തിന് നല്ല രണ്ട് വാക്ക് പറയുകയോ, ഹോട്ടല്‍ ഉദ്ഘാടനത്തിന് പോകുകയോ ബാലന്‍ ചെയ്തിട്ടില്ല. ഉദ്ഘാടനത്തിന് ബാലന്‍ പോയില്ലായെന്നത് പൂര്‍ണ്ണമായും ശരിയല്ല. ക്ഷണം സ്വീകരിച്ച് കടയിലേക്ക് നേരിട്ട് പോയില്ലെങ്കിലും, അനിയന്റെ കടയുടെ ഉദ്ഘാടനവും മറ്റും ബാലന്‍ കുറച്ചുമാറിനിന്നുകൊണ്ട് വീക്ഷിക്കുന്നുണ്ടായിരുന്നു. കൂടാതെ ശിവന്റെ കടയില്‍നിന്നും, ഗണപതി എന്ന പയ്യനെ അയച്ച് മസാലദോശ പാര്‍സല്‍ വാങ്ങി, തന്റെ കടയിലേക്കുപോയി കഴിക്കുകയും ചെയ്തിട്ടുണ്ട് ബാലന്‍.
അറുപത് രൂപയുടെ മസാലദോശയുടെ പുറമേ, ആരുമറിയാതെ കഴിക്കാനായി, കടയിലെ ശത്രുഘ്‌നന്‍ എന്ന പണിക്കാരനെ ഒഴിവാക്കാനായി അഞ്ഞൂറ് രൂപയും ബാലന്‍ നഷ്ടമാക്കി. എന്തിനാണ് ബാലന്‍ ശിവന്റെ കടയോട് ഉപരിപ്ലവമായി ഇത്രമാത്രം ശത്രുത പുലര്‍ത്തുന്നത് എന്നുമാത്രം ആര്‍ക്കും മനസ്സിലാകുന്നില്ല. വീട്ടിലെ ഏകദേശം എല്ലാവരുംതന്നെ കടയിലേക്കെത്തുന്നുണ്ട്. ഹരി ശിവന്റെ കടയില്‍നിന്നും, മസാലദോശ പൊതിഞ്ഞെടുത്ത് വീട്ടിലെ അമ്മയ്ക്കും, അപ്പുവിനും എത്തിച്ച് കൊടുത്തിരുന്നു. ദേവിയാകട്ടെ മസാലദോശ പൊതിഞ്ഞെടുത്തത് ബാലന്‍ കൊടുക്കാനായിട്ടായിരുന്നു. മുന്നേതന്നെ ശിവന്റെ കടയിലെ മസാലദോശ കഴിഞ്ഞ ബാലന്, കഴിക്കുമ്പേള്‍ത്തന്നെ അത് ശിവന്റെ കടയിലെ മസാലദോശയാണെന്ന് മനസ്സിലാകുകയും ചെയ്തു. ദേവി, ശിവന്റെ കടയിലേക്ക് പോയത് ബാലന് മനസ്സിലാകുകയും, പല ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നെങ്കിലും, ദേവി എല്ലാത്തിനും തര്‍ക്കുത്തരങ്ങള്‍ പറഞ്ഞ് ബാലനെ വരുതിയിലാക്കുകയാണ് ചെയ്യുന്നത്.
ശിവന്റെ കടയില്‍ തുടക്കദിവസം വലിയ കളക്ഷനൊന്നും കിട്ടിയിട്ടില്ല. എന്നാലും എല്ലാ പണിക്കാര്‍ക്കും കൃത്യം കൂലി ശിവന്‍ കൊടുക്കുന്നുണ്ട്. അവര്‍ കൂലി മുഴുവനും വേണ്ടായെന്ന് പറയുമ്പോഴും ശിവന്‍ നിര്‍ബന്ധിച്ച് കൂലി കൊടുക്കുകയാണ് ചെയ്യുന്നത്. രാത്രി വൈകിയാണ് ശിവനും അഞ്ജലിയും വീട്ടിലേക്കെത്തുന്നത്. അത്രയുംനേരം അവരെ കാണാത്തതിലുള്ള ടെന്‍ഷനുണ്ടായിരുന്ന ബാലന്‍, അവര്‍ വന്നതോടെ മുഖം കനപ്പിച്ചി വീടിനകത്തേക്ക് പോയി. അതിന് ബാലനെ ചീത്ത പറയുന്ന ദേവിയെ കാണിച്ചാണ് പുതിയ എപ്പിസോഡ് അവസാനിക്കുന്നത്. ശിവന്റെ കട തുടങ്ങിയപ്പോള്‍ ബാലന്‍, ഒരു പയ്യനെ വിട്ട് വാങ്ങുന്നത് മസാലദോശ, ഹരിക്ക് അഞ്ജലി പൊതിഞ്ഞ് കൊടുത്തുവിടുന്നത് മാസാലദോശ, കണ്ണന്‍ കടയില്‍ നിന്നും കഴിക്കുന്നത് മസാലദോശ, ദേവി ബാലന് പാര്‍സല്‍ വാങ്ങിയത് മസാലദോശ. അങ്ങനെ ആകെ മസാലദോശ മയമാണ് സാന്ത്വനം.
'ശിവാഞ്ജലി'യുടെ ബിസിനസിന് തുടക്കമാകുന്നു, 'സാന്ത്വനം' സീരിയല്‍ റിവ്യു