'ഒരു അവസരം കൂടി നൽകണമെന്ന് ഷൈന്‍ അപേക്ഷിച്ചു': ഷൈന്‍ ടോം ചാക്കോയ്ക്ക് ഫെഫ്കയുടെ താക്കീത്

Published : Apr 22, 2025, 05:34 PM IST
'ഒരു അവസരം കൂടി നൽകണമെന്ന് ഷൈന്‍ അപേക്ഷിച്ചു':  ഷൈന്‍ ടോം ചാക്കോയ്ക്ക് ഫെഫ്കയുടെ താക്കീത്

Synopsis

ലഹരി ഉപയോഗം സമ്മതിച്ച ഷൈന്‍ ടോം ചാക്കോയ്ക്ക് ഫെഫ്ക താക്കീത് നല്‍കി. ഇത് അവസാന അവസരമാണെന്നും വീണ്ടും ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഫെഫ്ക വ്യക്തമാക്കി.

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് താക്കീത് നല്‍കി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക. ലഹരി ഉപയോഗിച്ചുവെന്ന് ഷൈന്‍ ടോം ചാക്കോ സമ്മതിച്ചുവെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞത്. ഇത് അവസാന അവസരമാണ്. വീണ്ടും അവസരം നല്‍കിയത് ദൗര്‍ബല്യമായി കാണരുതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 

ഷൈന്‍ ടോം ചാക്കോയ്ക്ക് നല്‍കുന്നത് അവസാന അവസരമാണ് എന്നും ഫെഫ്ക പറഞ്ഞു. ഇനി ആവര്‍ത്തിച്ചാല്‍ കര്‍ശനമായ നടപടിയെന്നും ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കി. വിന്‍സി പരാതിയുമായി വിളിച്ചിരുന്നുവെന്നും ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കി. 

"മലയാള സിനിമയില്‍ ലഹരിമാഫിയ പിടിമുറുക്കി എന്ന രീതിയിലാണ് നിരന്തരം വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ മലയാള സിനിമ രംഗം അടുത്ത രണ്ട് മൂന്ന് മാസങ്ങളില്‍ നിലയ്ക്കുന്ന അവസ്ഥയാണ് അത്തരം ഒരു അവസ്ഥയില്‍ ഇത്തരം പെരുമാറ്റം ഉള്ളവരുമായി സഹകരിക്കുന്നത് ബുദ്ധിമുട്ടാകും. 

ഷൈന്‍ ടോം ചാക്കോയുമായി തുറന്ന് സംസാരിച്ചു. അദ്ദേഹത്തിന്‍റെ കുടുംബവും ഉണ്ടായിരുന്നു. അദ്ദേഹം ഒരു അവസരം കൂടി ആവശ്യപ്പെടുകയായിരുന്നു. ഷൈന്‍ പ്രതിഭയുള്ള അഭിനേതാവാണ്. ഇത്തരം തെറ്റുകളില്‍ പെടുന്നവര്‍ക്ക് തിരുത്താന്‍ ഒരു അവസരം കൊടുക്കുക എന്നതാണ് മാനുഷികമായ നിലപാട്. എന്നാല്‍ ഈ നിലപാട് ദൗര്‍ബല്യമായി കരുതരുത്. 

ഷൈന്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചാല്‍ ഷൈന്‍ മലയാള സിനിമയില്‍ ഉണ്ടാകും. ഇതൊരു ഷൈനില്‍ ഒതുങ്ങുന്ന കാര്യമല്ല. ഷൈന്‍ ഒരു രോഗലക്ഷണമാണ്. ഒരു പാട് മറ്റ് ആളുകള്‍ ഉണ്ട്. ഇത്തരക്കാര്‍ക്കെതിരായ പരാതി ഫെഫ്കയിലും നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരെ ഫെഫ്ക വിളിച്ചുവരുത്തി സംസാരിക്കും. എന്നാല്‍ മാത്രമേ ഒരു തിരുത്തല്‍ നടക്കൂ. 

ഒപ്പം എല്ലാ ലോക്കേഷനിലും ഫെഫ്ക ഒരു ക്യാംപെയിന്‍ നടത്തുകയാണ്. സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ ലോക്കേഷനില്‍ അടക്കം ലഹരിക്കെതിരെ പ്രചാരണം നടത്തുകയാണ്. കേരളം ലഹരി വിമുക്തമാക്കാനുള്ള പൊതു സമൂഹത്തിന്‍റെ ദൗത്യത്തിനൊപ്പം തന്നെയാണ് ഫെഫ്കയും" ബി ഉണ്ണികൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു. 

അതേ സമയം എറണാകുളം: നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് നടന്ന സൂത്രവാക്യം സിനിമയുടെ ഇന്‍റേണൽ കമ്മിറ്റി യോഗത്തിന്‍റെ വേദിയെ ചൊല്ലി വിവാദം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ഓഫീസിലാണ് ഇന്‍റേണൽ കമ്മിറ്റിയുടെ യോഗം നടന്നത്. നിര്‍മാതാക്കളുടെ സംഘടനയുടെ ഓഫീസിൽ യോഗം നടത്തിയതിൽ ഫിലിം ചേംബറിൽ അഭിപ്രായ വ്യത്യാസമുണ്ട്. സിനിമ സംഘടനയുടെ ഓഫീസിൽ ഇന്‍റേണൽ കമ്മിറ്റി യോഗം ചേര്‍ന്നത് ചട്ട വിരുദ്ധമാണെന്ന് ഫിലിം ചേംബറിന്‍റെ മോണിറ്ററിങ് കമ്മിറ്റിയിലും അഭിപ്രായമുയര്‍ന്നു.

ലോക്കേഷനിലെ ദുരനുഭവം: സിനിമയ്ക്ക് പുറത്ത് നിയമ നടപടിക്കില്ല; അന്വേഷണത്തോട് സഹകരിക്കുമെന്നും വിന്‍സി അലോഷ്യസ്

സെറ്റിലെ ദുരനുഭവം: അങ്ങനൊരു സംഭവേ അറിഞ്ഞില്ലെന്ന് സംവിധായകൻ, അന്നേ പറഞ്ഞിരുന്നുവെന്ന് വിൻസി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ചിരിപ്പിക്കാനായി വീണ്ടും അവരെത്തുന്നു; 'വാഴ 2' ഫസ്റ്റ് ലുക്ക് പുറത്ത്
റസ്‌ലിങ്ങ് കോച്ചായി മമ്മൂട്ടി എത്തുമോ?; റിലീസ് പ്രഖ്യാപിച്ച് 'ചത്താ പച്ച'