ആമസോണ്‍ പ്രൈം വീഡിയോ ഒറിജിനൽ സീരീസാണ്. ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിൽ ജനുവരി 19-ന് ഈ സീരിസ് റിലീസ് ചെയ്യും.
മുംബൈ: രോഹിത് ഷെട്ടിയുടെ ഇന്ത്യൻ പോലീസ് ഫോഴ്സ് സീസൺ 1 ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്. സിദ്ധാർത്ഥ് മൽഹോത്ര, ശിൽപ ഷെട്ടി, വിവേക് ഒബ്‌റോയ് എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന സീരിസ് ആമസോണ്‍ പ്രൈം വീഡിയോ ഒറിജിനൽ സീരീസാണ്. ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിൽ ജനുവരി 19-ന് ഈ സീരിസ് റിലീസ് ചെയ്യും.
സിംങ്കം അടക്കം രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സിന്‍റെ ഭാഗമാണ് ഈ സീരിസ് എന്നാണ് സൂചന. അതിനാല്‍ രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സ് ചിത്രങ്ങളിലെ താരങ്ങളുടെ ക്യാമിയോ ഈ സീരിസില്‍ പ്രതീക്ഷിക്കാം എന്നാണ് സൂചന.
അതേ സമയം ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട കാസ്റ്റിംഗിനെക്കുറിച്ചുള്ള രസകരമായ വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അടുത്തിടെ സീരിസിന്‍റെ പ്രമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ രോഹിത് ഷെട്ടി സീരിസില്‍ ശില്‍പ്പ ഷെട്ടിയുടെ വേഷം ഒരു പ്രമുഖ ബോളിവുഡ് താരത്തിന് നല്‍കാനാണ് ഉദ്ദേശിച്ചതെന്നും പിന്നീട് മാറ്റി അത് ശില്‍പ്പയ്ക്ക് നല്‍കിയെന്നും പറഞ്ഞിരുന്നു.
അടുത്തിടെ ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ന്ത്യൻ പോലീസ് ഫോഴ്സ് സീസൺ 1ലെ റോളിലേക്ക് വന്നത് സുനില്‍ ഷെട്ടിക്ക് നിശ്ചയിച്ച വേഷത്തിലാണ് എന്ന സൂചനയാണ് ശില്‍പ്പ നല്‍കിയത്. ഒരു ഷെട്ടിയെ മറ്റൊരു ഷെട്ടിയെ വച്ച് റോള്‍ മാറ്റിയെന്ന് രോഹിത്ത് ഷെട്ടി പറഞ്ഞതായി ശില്‍പ്പ പറഞ്ഞു. അതിന് പുറമേ ഈ രണ്ട് ഷെട്ടിമാരും ദഡ്കന്‍ എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു എന്ന സൂചനയും ശില്‍പ്പ നല്‍കി.
ആ ക്യാരക്ടറിന്‍റെ ജെന്‍റര്‍ മാറ്റിയത് എന്തിന് എന്നതിന് രോഹിത് ഷെട്ടിക്ക് വിശദീകരണം ഉണ്ടാകും. എന്നാല്‍ താന്‍ ഒരു തരത്തിലുള്ള ജെന്‍റര്‍ ബയാസും കാണിക്കാതെയാണ് ഈ വേഷം ചെയ്തത് എന്നാണ് ശില്‍പ പറയുന്നത്.
രോഹിത് ഷെട്ടി നിർമ്മിച്ച സീരിസ് രോഹിത് ഷെട്ടിയും സുശ്വന്ത് പ്രകാശും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ സീസണിൽ ഏഴ് എപ്പിസോഡുകളാണ് ഉള്ളത് എന്നാണ് വിവരം.
രണ്ടാം ദിനം മഹേഷ് ബാബുവിന്‍റെ ഗുണ്ടൂര്‍ കാരത്തിന്‍റെ കളക്ഷന്‍ കുത്തനെ വീണു; ഗുണം ചെയ്തത് 'ഹനുമാനോ'.!
'ഇതൊരു പുതിയ പ്രശ്നം അല്ല, ഞാന്‍ വര്‍ഷങ്ങളായി അനുഭവിക്കുന്നത്' തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍