സഞ്ജയ് മിശ്രയുടെ കാഞ്ച്‌ലി ലൈഫ് ഇന്‍ സ്ലൗ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്തത് ശിഖ മല്‍ഹോത്രയാണ്. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം നഴ്‌സായി ജോലി ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രോഗികളെ ചികിത്സിക്കാന്‍ നഴ്‌സിന്റെ കുപ്പായമിട്ട ബോളിവുഡ് നടി ശിഖ മൽഹോത്രയുടെ വാർത്തകൾ ഏതാനും മാസങ്ങൾക്ക് മുമ്പ് പുറത്തു വന്നിരുന്നു. ദില്ലി വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്സിംഗ് ബിരുദം നേടിയ താരമാണ് ശിഖ. ഇപ്പോഴിതാ തനിക്കും കൊവിഡ് ബാധിച്ചുവെന്ന് ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം.
ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ശിഖ ഇക്കാര്യം അറിയിച്ചത്. കൊവിഡ് പിടിപ്പെട്ടതിൽ തനിക്ക് വിഷമമില്ലെന്നും ഉടൻ രോഗമുക്തയായി തിരിച്ചെത്തുമെന്നും ശിഖ കുറിച്ചു. കൊവിഡ് വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ശിഖയ്ക്ക് ആശംസകളുമായി രംഗത്തെത്തിയത്. ശിഖയെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ ഒപ്പമുണ്ടെന്നും ആരാധകർ കുറിച്ചു.
undefined
Read Also: കൊവിഡ് രോഗികളെ ചികിത്സിക്കണം; നഴ്‌സിന്റെ കുപ്പായമിട്ട് നടി ആശുപത്രിയില്‍
സഞ്ജയ് മിശ്രയുടെ കാഞ്ച്‌ലി ലൈഫ് ഇന്‍ സ്ലൗ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്തത് ശിഖ മല്‍ഹോത്രയാണ്. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം നഴ്‌സായി ജോലി ചെയ്തിട്ടുണ്ട്.