സല്‍മാന്‍റെ സിക്കന്ദറില്‍ ബോളിവുഡില്‍ നിന്നും മറ്റൊരു സുപ്രധാന താരം

By Web Team  |  First Published Sep 15, 2024, 10:20 AM IST

സൽമാൻ ഖാൻ നായകനാകുന്ന സിക്കന്ദർ എന്ന ചിത്രത്തിൽ ഷർമാൻ ജോഷി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 2025 ഈദ് റിലീസ് ലക്ഷ്യമിട്ട് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം എ ആർ മുരുഗദോസ് ആണ് സംവിധാനം ചെയ്യുന്നത്.


മുംബൈ: ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ തൻ്റെ അടുത്ത ബിഗ് റിലീസായ സിക്കന്ദര്‍ 2025 ഈദ് തിയറ്ററുകളിൽ എത്തും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 
എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ ആരാധകരിൽ കാര്യമായ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. 

സൽമാനോടൊപ്പം, രശ്മിക മന്ദന്ന, സത്യരാജ്, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര എത്തുന്ന ചിത്രത്തില്‍ പുതിയൊരു താരം കൂടി എത്തിയിരിക്കുകയാണ് ഇപ്പോള്‍. 3 ഇഡിയറ്റ്‌സ്, ഗോൾമാൽ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഷർമാൻ ജോഷിയും ചിത്രത്തില്‍‍ അഭിനയിക്കും.

Latest Videos

undefined

പിങ്ക്വില്ലയുടെ റിപ്പോർട്ട് പ്രകാരം സൽമാനൊപ്പം ശർമൻ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. “ശർമാനും സൽമാനും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർക്ക് പുതുമയുള്ളതായിരിക്കും, സിനിമയുടെ കഥാഗതിയിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്” എന്ന് ചിത്രവുമായി അടുത്ത വൃത്തം  പിങ്ക് വില്ലയോട് സൂചിപ്പിച്ചു. 

ഷർമൻ ഭാഗങ്ങള്‍ ഇതിനകം ഷൂട്ടിംഗ് ആരംഭിച്ചുവെന്നാണ് വിവരം. എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദര്‍‌ നിർമ്മാതാവ് സാജിദ് നദിയാദ്‌വാലയാണ്. നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സ് നിര്‍മ്മിക്കുന്ന ഏറ്റവും ബജറ്റ് കൂടിയ ചിത്രമാണ് സിക്കന്ദര്‍. 

അതേ സമയം ചിത്രത്തിലെ രണ്ട് ഗാനങ്ങൾക്കൊപ്പം യൂറോപ്പിൽ ചില പ്രധാന രംഗങ്ങളും യൂറോപ്പില്‍ ചിത്രീകരിക്കാനും സാജിദ് നദിയാദ്‌വാല പദ്ധതിയിട്ടിട്ടുണ്ടെന്നാണ് വിവരം. ”ഇപ്പോൾ യൂറോപ്യന്‍ ഷെഡ്യൂൾ ആസൂത്രണം ചെയ്യുകയാണ്, സാജിദ് നദിയാദ്‌വാല ഇതുവരെ നിർമ്മിച്ച ഏറ്റവും വലിയ ചിത്രമാണ് സിക്കന്ദർ. എ ആർ മുരുകദോസ് ഒരുക്കിയ ആക്ഷൻ എൻ്റർടെയ്‌നറിൽ സൽമാൻ ഖാൻ 'ക്ഷുഭിത യൗവനം' റോളിലായിരിക്കും " എന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേർത്തു.

click me!