ശങ്കര്‍ രാമകൃഷ്‍ണന്റെ സംവിധാനത്തില്‍ 'റാണി', ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മഞ്‍ജു വാര്യര്‍

By Web Team  |  First Published Mar 19, 2023, 7:55 PM IST

ഉർവശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍.


ശങ്കര്‍ രാമകൃഷ്‍ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റാണി'. ഉർവശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്‍ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എനിക്ക് അറിയാവുന്ന ഒരു പ്രൊജക്റ്റാണ് 'റാണി'. അത് യാഥാര്‍ഥ്യമാകുന്നുവെന്ന് അറിയുന്നതില്‍ വലിയ സന്തോഷം തോന്നുന്നുവെന്ന് മഞ്‍ജു വാര്യര്‍ പറയുന്നു. ഈ വിസ്‍മയകരമായ ചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും മഞ്‍ജു വാര്യര്‍ ഫേസ്‍ബുക്കില്‍ എഴുതിയിരിക്കുന്നു.  മോഷൻ പോസ്റ്ററായിട്ടാണ് ഫസ്റ്റ് ലുക്ക് ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുന്നത്.

Latest Videos

സംവിധായകന്‍ ശങ്കര്‍ രാമകൃഷ്‍ണനും, വിനോദ് മേനോനും ജിമ്മി ജേക്കബും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. രഞ്ജിത്തിന്റെ 'കേരള കഫേ'യിൽ 'ഐലന്റ് എക്സ്‌പ്രസ്' ആണ് ശങ്കർ രാമകൃഷ്‍ണൻ സംവിധാനം ചെയ്‍ത ആദ്യ ചിത്രം. മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനും ആര്യയും പ്രിയ മണിയും ഉൾപ്പെടെ വൻ താരനിരയിൽ 'പതിനെട്ടാംപടി' എന്ന ചിത്രവും സംവിധാനം ചെയ്‍തിരുരുന്നു. 'ഉറുമി', 'നത്തോലി ഒരു ചെറിയ മീനല്ല', 'മൈ സ്റ്റോറി' തുടങ്ങിയ ചിത്രങ്ങൾക്ക് രചന നിർവഹിച്ച ശങ്കർ രാമകൃഷ്‍ണൻ നടൻ എന്ന നിലയിലും തിളങ്ങുന്നു.

മാലാ പാർവതി, അനുമോൾ ഇന്ദ്രൻസ്, ​ഗുരു സോമസുന്ദരം, മണിയൻപിള്ള രാജു, അശ്വിൻ ​ഗോപിനാഥ്, കൃഷ്‍ണൻ ബാലകൃഷ്‍ണൻ, അമ്പി നീനസം, അശ്വത് ലാൽ തുടങ്ങിയവരും 'റാണി' എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. മേന മേലത്ത് ആണ് ​ഗാനങ്ങൾ എഴുതി സം​ഗീതം നൽകിയിരിക്കുന്നത്. വിനായക് ​ഗോപാൽ ആണ് ഛായാ​ഗ്രഹണം. അപ്പു ഭട്ടതിരി ആണ് എഡിറ്റർ.

Read More: എൻ എൻ പിള്ളയുടെ ജീവചരിത്ര സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് വിജയരാഘവൻ

tags
click me!