ആദ്യം നായിക മഹിമയായിരുന്നില്ല, ഷെയ്‍ന്‍ ചിത്രത്തില്‍ എത്തേണ്ടിയിരുന്നത് ആ യുവ നടി

By Web Team  |  First Published Nov 9, 2023, 8:46 AM IST

ആര്‍ഡിഎക്സ് എന്ന ഹിറ്റ് മലയാള ചിത്രത്തിലെ ജോഡികളാണ് ഷെയ്‍ൻ നിഗവും മഹിമ നമ്പ്യാരും.


ഓണത്തിനെത്തി സര്‍പ്രൈസ് വിജയമായി മാറിയ ചിത്രമാണ് ആര്‍ഡിഎക്സ്. ഷെയ്‍ൻ നിഗവും മഹിമാ നമ്പ്യാരും ചിത്രത്തില്‍ ജോഡികളായി വേഷമിട്ടു. ഷെയ്‍ൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തിലും നായിക മഹിമാ നമ്പ്യാരാണ്. ലിറ്റില്‍ ഹാര്‍ട്‍സ് എന്ന ചിത്രത്തിലേക്ക് ആദ്യം ഒരു തമിഴ് നടിയെയാണ് പരിഗണിച്ചെങ്കിലും പിന്നീട് മഹിമാ നമ്പ്യാര്‍ ആ വേഷത്തിലേക്ക് എത്തിയത്.

ഇടുക്കിയിലെ കാർഷിക മേഖലയുടെ പശ്ചാത്തലത്തിൽ ചിത്രം ഒരുങ്ങുന്നത്. ബാബുരാജും മറ്റൊരു പ്രധാന വേഷത്തിലുണ്ട്. ഛായാഗ്രഹണം ലൂക്ക് ജോസ് നിര്‍വഹിക്കുന്നു. സംഗീതം കൈലാസാണ്.

Latest Videos

മഹിമയെ ആയിരുന്നില്ല ലിറ്റില്‍ ഹാര്‍ട്‍സിലേക്ക് ആദ്യം കാസ്റ്റ് ചെയ്‍തിരുന്നത്, തമിഴിലെ മറ്റൊരു നടിയായിരുന്നു, ചില സാങ്കേതികമായ കാരണങ്ങളാൽ അവർക്ക് ചിത്രത്തിൽ ജോയിന്റ് ചെയ്യാൻ കഴിയാതെ വന്നപ്പോഴാണ് വീണ്ടും പലരിലേക്കും അന്വേഷണം നടന്നതെന്ന് നിര്‍മാതാവ് സാന്ദ്രാ തോമസ് പറഞ്ഞു. അന്വേഷണമെത്തിയത് മഹിമയിലായിരുന്നുവെന്ന് സാന്ദ്ര വ്യക്തമാക്കി. ആർഡിഎക്സിനു പിന്നാലെ ഷെയിനുമായി ഒരു ചിത്രം പെട്ടെണ്ടാകുമെന്ന് ഞാനും കരുതിയില്ലായിരുന്നുവെന്നും എല്ലാം ഒരു നിമിത്തമാണെന്നും  മഹിമയും കട്ടപ്പനയിലെ ലൊക്കേഷനിൽ വച്ചു പറഞ്ഞു. അനഘ മരുതോരയാണ് നായികയാകുകയെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നത്.

രണ്ടു കുടുംബങ്ങൾക്കിടയിലെ മൂന്നു പ്രണയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഷെയ്‍ൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തില്‍ രൺജി പണിക്കർ, മാലാ പാർവ്വതി, രമ്യാ സുവി എന്നിവരും  വേഷമിടുന്നു. ഗോപികാ റാണി ക്രിയേറ്റീവ് ഹെഡായ ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ഡിസൈൻ എസ്ത്തറ്റിക് കുഞ്ഞമ്മ, കല അരുൺ ജോസ്, ക്രിയേറ്റീവ് ഡയറക്ടർ ദിപിൽ ദേവ്, പ്രൊഡക്ഷൻ ഹെഡ് അനിതാ രാജ് കപിൽ, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ്.

Read More: 'സ്‍ഫടിക'ത്തിന് ശേഷം, ആ മമ്മൂട്ടി ചിത്രവും ഫോർ കെയിൽ, പ്രഖ്യാപിച്ച് നിർമാതാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!