'എൻ ലൈഫേ ഉനക്കുതാനേ', പ്രണയ രംഗങ്ങളിലും ആക്ഷനിലും കസറി ഷെയ്ൻ നിഗം, വീഡിയോ പുറത്ത്

By Web Desk  |  First Published Jan 7, 2025, 12:17 PM IST

ഷെയ്‍ൻ നിഗത്തിന്റെ മറ്റൊരു മുഖമാണ് വീഡിയോയില്‍ കാണാനാകുക.


മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ യുവ താരമാണ് ഷെയ്‍ൻ നിഗം. ഷെയ്‍ൻ നിഗം നായകനാകുന്ന തമിഴ് ചിത്രമാണ് മദ്രാസ്‍കാരൻ. തെലുങ്ക് നടി നിഹാരികയാണ് മദ്രാസ്‍കാരൻ സിനിമയില്‍ ഷെയ്‍ൻ നിഗത്തിന്റെ നായികയായി എത്തുന്നത്. സംവിധാനം വാലി മോഹൻ ദാസാണ്.

ആക്ഷനും പ്രണയവും നിറയുന്ന മദ്രാസ്‍കാരന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ആക്ഷനിലും പ്രണയ രംഗങ്ങളിലും നിറഞ്ഞുനില്‍ക്കുകയാണ് ട്രെയിലറില്‍ മലയാളി നടൻ ഷെയ്‍ൻ നിഗം. പുതിയൊരു മാറ്റത്തിലേക്കാണ് താരത്തിന്റെ ചുവടുവയ്‍പ്പ്. തമിഴ് പ്രേക്ഷകരെ ആകര്‍ഷിക്കും വിധമാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Latest Videos

മലയാളത്തില്‍ ഷെയ്‍ൻ നിഗത്തിന്റേതായി ഒടുവിലെത്തിയ ചിത്രം ലിറ്റില്‍ ഹാര്‍ട്‍സ് ഹിറ്റായില്ലെങ്കിലും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എബി തരേസയും ആന്റോ ജോസുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷെയ്‍ൻ നിഗം നായകനായ അവസാന ചിത്രത്തിലും നായിക ആര്‍ഡിഎക്സിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി മഹിമാ നമ്പ്യാരാണ്. ലിറ്റില്‍ ഹാര്‍ട്‍സ് എന്ന ചിത്രത്തിലേക്ക് ആദ്യം ഒരു തമിഴ് നടിയെയാണ് പരിഗണിച്ചെങ്കിലും പിന്നീട് മഹിമാ നമ്പ്യാര്‍ ആ വേഷത്തിലേക്ക് എത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

രണ്ടു കുടുംബങ്ങൾക്കിടയിലെ മൂന്നു പ്രണയങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമായി സ്വീകരിച്ചതെന്നതായിരുന്നു വ്യത്യസ്‍തത. ഷെയ്‍ൻ നിഗം നായകനായ മലയാള ചിത്രത്തില്‍ രൺജി പണിക്കർ, മാലാ പാർവ്വതി, രമ്യാ സുവി എന്നിവരും വേഷമിടുന്നു. ഛായാഗ്രഹണം ലൂക്ക് ജോസ് നിര്‍വഹിക്കുന്നു. ഗോപികാ റാണി ക്രിയേറ്റീവ് ഹെഡായ ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ഡിസൈൻ എസ്ത്തറ്റിക് കുഞ്ഞമ്മ, കല അരുൺ ജോസ്, ക്രിയേറ്റീവ് ഡയറക്ടർ ദിപിൽ ദേവ്, പ്രൊഡക്ഷൻ ഹെഡ് അനിതാ രാജ് കപിൽ, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ്.

Read More: കാത്തിരിപ്പിനൊടുവില്‍ ജോജു ജോര്‍ജിന്റെ പണി ഒടിടിയിലേക്ക്, തിയ്യതി പ്രഖ്യാപിച്ചു, ആകെ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!