veyil movie: ഷെയ്ൻ നി​ഗത്തിന്റെ 'വെയില്‍'; റിലീസ് പ്രഖ്യാപിച്ചു

By Web Team  |  First Published Dec 4, 2021, 10:46 PM IST

ഷെയ്ൻ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നിരവധി തവണ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണിത്.


ഷെയ്ന്‍ നിഗം(shane nigam) നായകനാവുന്ന പുതിയ ചിത്രം 'വെയിലി'ന്‍റെ(veyil) റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജനുവരി 28ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഷെയ്ൻ തന്നെയാണ് റിലീസ് വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 

ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്‍സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നവാഗതനായ ശരത്ത് ആണ്. 'വലിയ പെരുന്നാളി'നു ശേഷമെത്തുന്ന ഷെയ്ന്‍ നിഗം ചിത്രമാണിത്. ഷൈന്‍ ടോം ചാക്കോ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. സംഗീതം പ്രദീപ് കുമാര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍. പബ്ലിസിറ്റി ഡിസൈന്‍സ് ഏയ്സ്‍തെറ്റിക് കുഞ്ഞമ്മ. 

Latest Videos

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷം ചെയ്യുന്നുണ്ട്.  സിനിമയുടെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 4നാണ് ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയായിരുന്നു. 

ഷെയ്ൻ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നിരവധി തവണ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണിത്. ഷെയ്ന്‍ നിഗത്തിന്റെ വിലക്കിലേക്ക് വരെ എത്തിയ തര്‍ക്കങ്ങള്‍ ചലച്ചിത്ര സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളില്‍ പരിഹരിക്കപ്പെടുകയായിരുന്നു. 

click me!