ഷെയ്‍ൻ നിഗം മദ്രാസ്‍കാരനുമായി തമിഴകത്തേയ്‍ക്ക്.
ഷെയ്‍ൻ നിഗം നായകനാകുന്ന തമിഴ് ചിത്രമാണ് മദ്രാസ്‍കാരൻ. തെലുങ്ക് നടി നിഹാരികയാണ് മദ്രാസ്‍കാരൻ സിനിമയില്‍ ഷെയ്‍ൻ നിഗത്തിന്റെ നായികയായി എത്തുന്നത്. സംവിധാനം വാലി മോഹൻ ദാസാണ്. മദ്രാസ്‍കാരനിലെ മനോഹരമായ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
രസകരമായ നൃത്ത ചുവടുകളാണ് ഗാന രംഗത്ത് ഉള്ളത് എന്നതും ഗാനത്തിന്റെ പ്രത്യേകതയുമാണ്. കപില്‍ കപിലനും അപര്‍ണയുമാണ് മദ്രാസ്‍കാരൻ സിനിമയ്‍ക്കായി മനോഹരമായ ആ ഗാനം ആലപിച്ചിരിക്കുന്നത്. പ്രസന്ന എസ് കുമാറാണ് മദ്രാസ്‍കാരൻ സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സാം സി എസ്സാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ഷെയ്‍ൻ നിഗം നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് ലിറ്റില്‍ ഹാര്‍ട്‍സ് ആണ്. എബി തരേസയും ആന്റോ ജോസുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഷെയ്‍ൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തിലും നായിക ആര്‍ഡിഎക്സിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി മഹിമാ നമ്പ്യാരായിരുന്നു. ലിറ്റില്‍ ഹാര്‍ട്‍സ് എന്ന ചിത്രത്തിലേക്ക് ആദ്യം ഒരു തമിഴ് നടിയെയാണ് പരിഗണിച്ചെങ്കിലും പിന്നീട് മഹിമാ നമ്പ്യാര്‍ ആ വേഷത്തിലേക്ക് എത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
രണ്ടു കുടുംബങ്ങൾക്കിടയിലെ മൂന്നു പ്രണയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഷെയ്‍ൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തില്‍ രൺജി പണിക്കർ, മാലാ പാർവ്വതി, രമ്യാ സുവി എന്നിവരും വേഷമിടുന്നു. ഛായാഗ്രഹണം ലൂക്ക് ജോസ് നിര്‍വഹിക്കുന്നു. ഗോപികാ റാണി ക്രിയേറ്റീവ് ഹെഡായ ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ഡിസൈൻ എസ്ത്തറ്റിക് കുഞ്ഞമ്മ, കല അരുൺ ജോസ്, ക്രിയേറ്റീവ് ഡയറക്ടർ ദിപിൽ ദേവ്, പ്രൊഡക്ഷൻ ഹെഡ് അനിതാ രാജ് കപിൽ, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക