ഷെയിനിനെ കൂടാതെ അമ്മയും എഡിറ്റിംഗിൽ ഇടപെടുന്നു. ഷൂട്ട് ചെയ്ത ഭാഗങ്ങൾ കണ്ട് ഷെയിനും അമ്മയും കണ്ട ശേഷം സിനിമയിൽ ഉള്ള പ്രാധാന്യം ഉറപ്പ് വരുത്തിയ ശേഷമെ തുടർന്ന് അഭിനയിക്കു എന്ന് നിലപാട് എടുത്തുവെന്നും പരാതിയിൽ പറയുന്നു.
കൊച്ചി: നടൻ ഷെയിൻ നിഗമിനെതിരെയുള്ള നിർമ്മാതാവ് സോഫിയ പോളിൻ്റെ പരാതി പുറത്ത്. ഷെയിൻ ഷൂട്ട് ചെയ്ത ഭാഗങ്ങൾ കാണണമെന്ന് ആവശ്യപ്പെടുന്നുവെന്ന് പരാതിയിൽ പറയുന്നു. ഷെയിനിനെ കൂടാതെ അമ്മയും എഡിറ്റിംഗിൽ ഇടപെടുന്നു. ഷൂട്ട് ചെയ്ത ഭാഗങ്ങൾ കണ്ട് ഷെയിനും അമ്മയും കണ്ട ശേഷം സിനിമയിൽ ഉള്ള പ്രാധാന്യം ഉറപ്പ് വരുത്തിയ ശേഷമെ തുടർന്ന് അഭിനയിക്കു എന്ന് നിലപാട് എടുത്തുവെന്നും പരാതിയിൽ പറയുന്നു.
ഷെയിനും അമ്മയും സിനിമ പ്രമോഷനിലും പോസ്റ്റർ തയ്യാറാക്കുന്നതിലും ഇടപെടുകയാണ്. സമയത്ത് ഷൂട്ടിംഗിന് എത്തിയിരുന്നില്ലെന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൊടുത്ത പരാതിയിൽ പറയുന്നു. ഈ പരാതിയുടെ കൂടെ അടിസ്ഥാനത്തിലാണ് ഷൈൻ നിഗത്തിന് മലയാള സിനിമയിൽ വിലക്കേർപ്പെടുത്തിയത്.
നേരത്തെ, ഷെയ്ൻ നിഗത്തിന്റെ സിനിമ വിലക്കിന് കാരണമായ ഇ-മെയിലിന്റെ പകർപ്പ് പുറത്ത് വന്നിരുന്നു. സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്നാണ് ഷെയ്ന്‍ ഇ-മെയിലിൽ പറയുന്നത്. ഷെയ്ൻ നിഗം പ്രൊഡ്യൂസർ സോഫിയ പോളിന് അയച്ച ഇ മെയിലാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ താനാണ് പ്രധാന കഥാപാത്രം എന്ന കരാർ പാലിക്കണമെന്നും പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്നും ഇ-മെയിലില്‍ പറയുന്നു. ഈ മെയിലാണ് ഷെയ്ൻ നിഗത്തിനെതിരായ പരാതിയിലേക്ക് എത്തിയത്.
മലയാള സിനിമയില്‍ ഏറെക്കാലമായി പുകഞ്ഞു നിന്ന ഒരു പ്രശ്നത്തിന്‍റെ ശരിക്കും പൊട്ടിത്തെറിയാണ് സിനിമ സംഘടനകള്‍ സംയുക്തമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഉണ്ടായത്. ഫെഫ്ക, നിര്‍മ്മാതാക്കളുടെ സംഘടന, താര സംഘടന അമ്മ എന്നീ സംഘടനകള്‍ സംയുക്തമായാണ് കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളം നടത്തിയത്. ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന് ഈ സംഘടനകള്‍ പരസ്യമായി പറയുന്നില്ല. പകരം അവരുമായി സഹകരണമില്ലെന്നാണ് സിനിമ സംഘടനകള്‍ പറയുന്നത്.