'നയൻതാരയുടെ പിണക്കം', പ്രതികരിച്ച് ഷാരൂഖ്, സ്‍ക്രീൻ ടൈം കുറഞ്ഞതില്‍ നിരാശ

By Web Team  |  First Published Sep 23, 2023, 8:21 AM IST

ദീപികയ്‍ക്ക് പ്രാധാന്യമെന്നും നയൻതാര ജവാന്റെ സംവിധായകനുമായി അസ്വാരസ്യത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


ജവാൻ നയൻതാരയ്‍ക്ക് മികച്ച ഒരു ബോളിവുഡ് അരങ്ങേറ്റമായിരുന്നു. നയൻതാരയുടെ പ്രകടനത്തെ എല്ലാവരും പ്രശംസിച്ചു. എന്നാല്‍ ജവാനില്‍ നയൻതാരയുടെ കഥാപാത്രത്തിന്റെ രംഗങ്ങള്‍ കുറവാണെന്ന് പരാതി ഉയരുകയും നടി അതില്‍ പരിഭവിച്ചിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകളുമുണ്ടായി. ജവാനില്‍ നയൻതാര ചെയ്‍ത കഥാപാത്രത്തെ കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് കാൻ.

ട്വിറ്ററില്‍ ആരാധകരോടെ സംസാരിക്കവേയാണ് ഷാരൂഖ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. അമ്മയായിട്ടുള്ള നയൻതാരയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയ ആരാധകന് മറുപടിയായിട്ടായിരുന്നു ഷാരൂഖ് ഖാന്റെ പ്രതികരണം. നയൻതാരയുടെ പ്രകടനം മികച്ച ഒന്നായെന്ന് പറഞ്ഞ ആരാധകൻ എല്ലാ മേഖലകളിലെയും സ്‍ത്രീകളെ ജവാനില്‍ പ്രതിനിധാനം ചെയ്‍തതിന് ഷാരൂഖ് ഖാന് നന്ദിയും രേഖപ്പെടുത്തുകയായിരുന്നു. ലവ് യു എന്നുമായിരുന്നു ട്വീറ്റ്.

Latest Videos

ഒരു അമ്മയായ നര്‍മദ എന്ന കഥാപാത്രം മികച്ചതാണ് എന്ന് അനുഭവപ്പെട്ടിരുന്നു എന്നാണ് ഷാരൂഖ് ഖാന്റെ മറുപടി. പക്ഷേ എല്ലാം പരിഗണിച്ചപ്പോള്‍ കഥാപാത്രത്തിന്റെ സ്‍ക്രീൻ ടൈം കുറവായി. എങ്കിലും പക്ഷേ മികച്ചതായിരുന്നു കഥാപാത്രമെന്നും താരം ആരാധകന് മറുപടിയെന്നോണം അഭിപ്രായപ്പെട്ടു. ആക്ഷനിലടക്കം നയൻതാരയുടേത് മികച്ച പ്രകടനമായിരുന്നു ചിത്രം കണ്ടവര്‍ അഭിപ്രായപ്പെട്ടത്.

ജവാനറെ വൻ വിജയത്തില്‍ സന്തോഷം അറിയിച്ച് ഷാരൂഖ് ഖാൻ എത്തിയിരുന്നു. ആഘോഷമാണ് ജവാന്റെ വിജയം. ഇങ്ങനെ നമുക്ക് ഒരു സിനിമയുമായി വര്‍ഷങ്ങളോളം കഴിയാനാകില്ല. കൊവിഡ് കാലമായതിനാല്‍ ജവാന് നാല് വര്‍ഷം എടുത്താണ് പൂര്‍ത്തിയാക്കിയത്. ഒരുപാട് പേരുടെ കഠിനപ്രയത്‍നത്തിന്റെ ഫലമാണ് ചിത്രത്തിന്റെ വിജയം എന്നും ഷാരൂഖ് ഖാൻ അഭിപ്രായപ്പെട്ടു. ജവാനില്‍ വിജയ് സേതുപതിയായിരുന്നു വില്ലൻ വേഷത്തില്‍ എത്തിയത്. ജി കെ വിഷ്‍ണുവായിരുന്നു ഛായാഗ്രാഹണം. സംഗീതം അനിരുദ്ധ് രവിചന്ദര്‍ ആണ്.

Read More: സത്യന് വേണ്ടി വച്ച റോളിലൂടെ കയറിവന്ന മധു; അദ്ധ്യാപന ജോലി ഉപേക്ഷിച്ച നടനായപ്പോള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!