തിയറ്ററിലെ നിരാശ മാറി, ഡങ്കി ഒടിടിയില്‍ മുന്നില്‍

By Web Team  |  First Published Mar 3, 2024, 9:50 PM IST

ഒടിടിയില്‍ മുന്നേറി ഡങ്കി.


ഷാരൂഖ് ഖാൻ നായകനായി ഒടുവിലെത്തിയ ചിത്രമാണ് ഡങ്കി. ഷാരൂഖ് ഖാൻ നായകനായ ഡങ്കി ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ഡങ്കി പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.  തിയറ്ററുകളില്‍ വമ്പൻ ഹിറ്റായിരുന്നെങ്കിലും ഡങ്കി ഒടിടിയില്‍ മികച്ച പ്രതികരണം നേടുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഷാരൂഖ് ഖാൻ നായകനായ ഒരു ചിത്രം റിലീസ് ചെയ്യുമ്പോഴുള്ള ആര്‍പ്പുവിളികളോടെയല്ല ഡങ്കി എത്തിയതെങ്കിലും ഒടിടിയില്‍ ഫെബ്രുവരി 19 മുതല്‍ 25 വരെയുള്ള ആഴ്‍ചയില്‍ ഇംഗ്ലിഷ് ഇതര വിഭാഗത്തില്‍ മൂന്നാം സ്ഥാനത്ത് എത്താൻ കഴിഞ്ഞിട്ടുണ്ട്. ബോളിവുഡില്‍ നിന്നുള്ള ഒരു സാധാരണ ചിത്രം എന്ന നിലയ്‍ക്കായിരുന്നു ഷാരൂഖ് ഖാന്റെ ഡങ്കി പ്രദര്‍ശനത്തിന് എത്തിയത്. എന്നാല്‍ പിന്നീട് ഡങ്കി സ്വീകരിക്കപ്പെടുകയായിരുന്നു. ഡങ്കി ഇന്ത്യയില്‍ മാത്രം 250 കോടി രൂപയില്‍ അധികം നേടാനായി എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

Latest Videos

 ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത് എന്നായിരുന്നു റിലീസ് സമയത്തെ റിപ്പോര്‍ട്ട്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തത് എന്ന് ചുരുക്കം. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകുമെന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യത ലഭിക്കുകയായിരുന്നു ഡങ്കിക്ക് എന്നാണ് റിപ്പോര്‍ട്ട്.

ആക്ഷൻ ഴോണറില്‍ അല്ലാതിരുന്ന ഒരു ചിത്രമായിട്ടും ആഗോളതലത്തില്‍ ഷാരൂഖ് ഖാന്റെ ഡങ്കിക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. രസകരമായ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്നാണ് ഷാരൂഖ് ഖാന്റെ ഡങ്കിക്ക് ലഭിച്ച അഭിപ്രായങ്ങള്‍. ഷാരൂഖ് ഖാന്റ വേറിട്ട വേഷമാണ് ചിത്രത്തിന്റെ ആകര്‍ഷണം. പ്രായത്തിനൊത്ത വേഷം സ്വീകരിക്കുന്നുവെന്നായിരുന്നു ഡങ്കിയെ കുറിച്ച് ഷാരൂഖ് ഖാൻ അഭിപ്രായപ്പെട്ടതും വലിയ ചര്‍ച്ചയായി മാറിയിരുന്നു.

Read More: 'ചക്കര മുത്തേ', ഇനി തമിഴ് സിനിമയില്‍ നിറയാൻ പ്രേമലു നായിക, ഗാനം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!