ആസ്‍തി 7300 കോടി, 250 കോടി പ്രതിഫലം, സമ്പത്തില്‍ മുന്നിലുള്ള ഇന്ത്യൻ താരം ആ നടൻ

By Web Team  |  First Published Nov 2, 2024, 7:36 PM IST

ആ നടന് സിനിമയ്‍ക്ക് 250 കോടിയോളമാണ് നിലവില്‍ പ്രതിഫലം.


ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് ഷാരൂഖ്, നിരവധി പേരാണ് താരത്തിന് ജന്മദിന ആശംസകളുമായി എത്തിയിരിക്കുന്നത്. ലോകത്തിലെ സമ്പന്നരായ സെലിബ്രിറ്റികളില്‍ ഒരാളുമാണ് ബോളിവുഡിന്റെ ഷാരൂഖ്. നടൻ ഷാരൂഖ് ഖാന് 7300 കോടിയുടെ ആസ്‍തി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‍സും ഷാരൂഖിന്റേതാണ്. ഐപിഎല്ലിലെ പങ്കാളിത്തമാണ് മറ്റുള്ളവരേക്കാള്‍ ബോളിവുഡ് താരത്തിന്റെ സമ്പത്ത് വര്‍ദ്ധിക്കാൻ പ്രധാന കാരണവും. കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന ഒരു താരവുമാണ് ഷാരൂഖ്. ഷാരൂഖിന് ഒരു സിനിമയ്‍ക്ക് 250 കോടി രൂപയ്‍ക്കടുത്ത് പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Latest Videos

ഷാരൂഖ് നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും വൻ ഹിറ്റായതും ഡങ്കിയാണ്. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് രാജ്‍കുമാര്‍ ഹിറാനി ആണ്. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഷാരൂഖുമായി വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യത്തിന് ആനന്ദ് എല്‍ റായ്‍യുടെ മറുപടി സിനിമാ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. എനിക്ക് അദ്ദേഹത്തിലേക്ക് എത്തണം എങ്കില്‍ താൻ കഠിനാദ്ധ്വാനം ചെയ്യണം എന്നാണ് തമാശയോടെ ആനന്ദ് എല്‍ റായ് വ്യക്തമാക്കിയത്. തങ്ങള്‍ മിക്കപ്പോഴും സംസാരിക്കാറുണ്ട് എന്നും സംവിധായകൻ ആനന്ദ് എല്‍ റായ്‍ വ്യക്തമാക്കുന്നു. എന്താണ് ഞാൻ ചെയ്യുന്നത് എന്ന് പറയാറുണ്ട് അദ്ദേഹത്തോട്. ഒരിക്കല്‍ എനിക്ക് മികച്ച ഒരു കഥ ലഭിച്ചാല്‍ അദ്ദേഹത്തോടൊപ്പം ഞാൻ ഇരിക്കും. അദ്ദേഹത്തോട് അത് ഞാൻ എന്താലും പറയും എന്നും ആനന്ദ് എല്‍ റായ് ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി. ആരാധകരെ ആവേശപ്പെടുത്തുന്ന ഒരു മറുപടിയായിരുന്നു സംവിധായകൻ ആനന്ദ് എല്‍ റായ്‍യുടെ വ്യക്തമാക്കിയത്.

Read More: ലക്കി ഭാസ്‍കര്‍ എത്ര നേടി?, ടിക്കറ്റ് വില്‍പനയില്‍ ഒന്നാമതോ?, ആ കണക്കുകളുമായും ഒടുവില്‍ ദുല്‍ഖര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!