ഇന്ത്യയിലെ ആദ്യത്തെ 200 കോടി നേടിയ ചിത്രം; അതിലെ നായകനാകാനുള്ള അവസരം നഷ്ടപ്പെടുത്തിയ കിംഗ് ഖാന്‍ !

By Web Team  |  First Published Oct 2, 2024, 11:03 AM IST

ബോളിവുഡ് സംവിധായകൻ രാജ്കുമാർ ഹിരാനി 3 ഇഡിയറ്റ്സ് എന്ന ചിത്രത്തിൽ ആദ്യം ഷാരൂഖ് ഖാനെയാണ് നായകനായി കണ്ടിരുന്നത്. 


മുംബൈ: വിഖ്യാത ബോളിവുഡ് സംവിധായകൻ രാജ്കുമാർ ഹിരാനി എപ്പോഴും ഷാരൂഖിനൊപ്പം ഒരു ചിത്രം ചെയ്യാന്‍  ആഗ്രഹിച്ചിരുന്നു. അവസാനം അത് നടന്നത് ഡങ്കിയിലാണ്. എന്നാല്‍ ഷാരൂഖാന്‍റെ കടുത്ത ആരാധകനെന്ന നിലയിൽ 3 ഇഡിയറ്റ്സ് അടക്കം മറ്റ് രണ്ട് പ്രോജക്റ്റുകൾക്കായി ഹിരാനി ഷാരൂഖാനുമായി ബന്ധപ്പെട്ടിരുന്നു പക്ഷേ അത് യാഥാർത്ഥ്യമായില്ല. 

2023-ൽ ഖാന്‍റെ മൂന്ന് ഹിറ്റുകളിൽ ഒന്നായ ഡങ്കിയിൽ അവർ ഒടുവിൽ ഒരുമിച്ച് പ്രവർത്തിച്ചു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ തിരിച്ചുവന്ന വർഷമായിരുന്നു ഇത്. പത്താൻ, ജവാൻ, ഡങ്കി എന്നിവയിലെ ബ്ലോക്ക്ബസ്റ്ററുകൾ അദ്ദേഹം ബോളിവുഡിന് നല്‍കി. 

Latest Videos

ഷാരൂഖ് ഖാന്‍ ആയിരുന്നു 3 ഇഡിയറ്റ്‌സ് ചെയ്യാനുള്ള ആദ്യ ചോയിസ്. എന്നാല്‍ പല കാരണങ്ങളാല്‍ ഈ പടം ആമിർ ഖാനില്‍ എത്തി. റാഞ്ചോ എന്ന വേഷത്തില്‍ ആമിര്‍ എത്തിയ ചിത്രം നിരൂപകര്‍ക്കിടയിലും ബോക്സോഫീസിലും ഒരു പോലെ വിജയമായി. 

സിനിമ ഇന്ത്യന്‍ വിദ്യാഭ്യാസ വ്യവസ്ഥയ്ക്കെതിരെ പ്രസക്തമായ ചോദ്യം ഉയര്‍ത്തിയപ്പോള്‍ തന്നെ മികച്ചൊരു എന്‍റര്‍ടെയ്നറുമായി മാറി. ടിക്കറ്റ് വിൻഡോയിൽ 200 കോടി കടന്ന ആദ്യ ഹിന്ദി ചിത്രമായി വിധു വിനോദ് ചോപ്രയും റിലയൻസ് ബിഗ് പിക്‌ചേഴ്‌സും നിര്‍മ്മിച്ച ചിത്രം മാറി. ഷാരൂഖിന്‍റെ കരിയറിലെ വലിയ ബോക്സോഫീസ് മിസ് ആയിരുന്നെങ്കിലും ആമിര്‍ ഖാന് അത് വലിയ നേട്ടമായി. 

അതിന് മുമ്പ് 100 കോടി നേടുന്ന ആദ്യ ഹിന്ദി ചിത്രമായി ആമിർ ഖാന്‍റെ ഗജിനിയായിരുന്നു. ഇത് ബോക്‌സ് ഓഫീസിന് മേലുള്ള ആമിറിന്‍റെ ആധിപത്യവും മാര്‍ക്കറ്റിംഗ് തന്ത്രവും തെളിയിച്ചു.  പിന്നീട്, പികെ, ദംഗൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ആമിർ തന്‍റെ ആധിപത്യം ഉറപ്പിച്ചു.  

'ഇന്ത്യന്‍ താത്തയുടെ ക്ഷീണം തീര്‍ക്കുമോ ഗെയിം ചെയ്ഞ്ചര്‍ ?': പക്ഷെ പുതിയ പാട്ട് ഇറക്കിയപ്പോള്‍ സംഭവിച്ചത് !

കരിയറിലെ അവസാന ചിത്രത്തില്‍ വിജയ്‍ക്ക് കൊലകൊല്ലി വില്ലന്‍; 'ദളപതി 69' വന്‍ അപ്ഡേറ്റ് !

click me!