അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്‍കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രം
നാലര വര്‍ഷത്തിന് ശേഷം തിയറ്ററുകളിലെത്തിയ ഷാരൂഖ് ഖാന്‍ ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കിയത് വലിയ ആശീര്‍വാദമായിരുന്നു. സിദ്ധാര്‍ഥ് ആനന്ദിന്‍റെ സംവിധാനത്തിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം പഠാന്‍ ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 500 കോടി ആയിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ 1050 കോടിക്ക് മുകളിലും. ഷാരൂഖ് ഖാന്‍റെ തിരിച്ചുവരവ് ബോളിവുഡിന്‍റെ തന്നെയും തിരിച്ചുവരവായി മാറി. അദ്ദേഹത്തിന്‍റേതായി അടുത്ത് തിയറ്ററുകളിലെത്താനിരിക്കുന്നത് ജവാന്‍ എന്ന ചിത്രമാണ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍. പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന മറ്റൊരു ചിത്രം ബോളിവുഡിലെ ഹിറ്റ്മേക്കര്‍ രാജ്‍കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രമാണ്.
മുന്നാഭായിയും 3 ഇഡിയറ്റ്സും പികെയുമൊക്കെ ഒരുക്കിയ രാജ്‍കുമാര്‍ ഹിറാനിക്കൊപ്പം ഷാരൂഖ് ഖാന്‍ ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമായതിനാല്‍ ഡങ്കിയെക്കുറിച്ച് ബോളിവുഡിന് വലിയ പ്രതീക്ഷയാണ്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ വേറിട്ട ഗെറ്റപ്പിലുള്ള ഷാരൂഖ് ഖാന്‍റെ ഒരു ലൊക്കേഷന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ടര്‍ബന്‍ കെട്ടി സിഖ് ലുക്കില്‍ ഇരിക്കുന്ന ഷാരൂഖ് ഖാന്‍റേത് ഡങ്കി എന്ന ചിത്രത്തിനുവേണ്ടിയുള്ള ഗെറ്റപ്പ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരീരഭാരം കുറച്ചിട്ടുമുണ്ട് ചിത്രത്തില്‍ ഷാരൂഖ് ഖാന്‍.
I have never seen so dashing punjabi guy in my entire life
Man just nailed it 🔥🔥
Thnxx for this one 🥰🥰
Direct from the sets of pic.twitter.com/I0VIerX67y
ചിത്രം എത്തിയതിന് പിന്നാലെ ട്വിറ്ററില്‍ ഡങ്കി എന്ന പേരും ട്രെന്‍ഡിംഗ് ആയിട്ടുണ്ട്. ഈ സിനിമയോട് പ്രേക്ഷകര്‍ക്കുള്ള താല്‍പര്യം എത്രയെന്ന് വെളിവാക്കുന്നതാണ് ഈ വൈറല്‍ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം. കരിയറില്‍ തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് രാജ്‍കുമാര്‍ ഹിറാനി. അദ്ദേഹത്തിന്‍റെ ഏറ്റവുമൊടുവില്‍ പുറത്തെത്തിയ സഞ്ജു എന്ന ചിത്രവും ഹിറ്റ് ആയിരുന്നു. സഞ്ജു പുറത്തിറങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അദ്ദേഹം പുതിയ ചിത്രവുമായി എത്തുന്നത്.
ALSO READ : 'എല്ലാത്തിനും അര്‍ഥമുണ്ടാവുന്ന ഒരു ദിവസം വരും'; ഫേസ്ബുക്ക് പോസ്റ്റുമായി ഉണ്ണി മുകുന്ദന്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക