സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ആക്ഷൻ മേൽനോട്ടം വഹിക്കുന്നത് സംവിധായകന്‍ സിദ്ധാർത്ഥ് ആനന്ദാണ്.
മുംബൈ: ഷാരൂഖ് ഖാനും മകള്‍ സുഹാന ഖാനും പ്രധാന വേഷത്തില്‍ എത്തുന്ന കിംഗിൽ വില്ലനായി അഭിഷേക് ബച്ചന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. സോയ അക്തറിന്‍റെ ദി ആർച്ചീസിലൂടെ ഒടിടി അരങ്ങേറ്റത്തിന് ശേഷം, സുഹാന ഖാൻ അഭിനയിക്കുന്ന ആദ്യ ഫീച്ചര്‍ ഫിലിം ആയിരിക്കും കിംഗ്.
സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ആക്ഷൻ മേൽനോട്ടം വഹിക്കുന്നത് സംവിധായകന്‍ സിദ്ധാർത്ഥ് ആനന്ദാണ്. ഷാരൂഖിന്‍റെ കഴിഞ്ഞ വര്‍ഷത്തെ വന്‍ വിജയ ചിത്രം പഠാന്‍റെ സംവിധായകനാണ് സിദ്ധാർത്ഥ് ആനന്ദ്.
“അഭിഷേക് ബച്ചന്‍ എന്ന നടനിലെ മുഴുവൻ കഴിവുകളും ഇതുവരെ പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടില്ല. സങ്കീർണ്ണമായ വേഷങ്ങൾ നൽകുമ്പോൾ പ്രേക്ഷകരെ അമ്പരപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. കിംഗില്‍ അദ്ദേഹത്തെ നെഗറ്റീവ് റോളിൽ അവതരിപ്പിക്കും. മുഖ്യധാര സിനിമയില്‍ ഇത്തരം ഒരു വേഷം അഭിഷേക് ആദ്യമായാണ്. ഇതിലെ പ്രകടനം അദ്ദേഹത്തിന്‍റെ കരിയറിലും സ്വാധീനം ചെലുത്തും.
ഈ ഓഫര്‍ അറിയിച്ചപ്പോള്‍ ജൂനിയർ ബച്ചൻ ആശ്ചര്യപ്പെട്ടു, എന്നാൽ തന്‍റെ കഥാപാത്രത്തിന്‍റെ ആഴം മനസിലാക്കി അദ്ദേഹം അത് സ്വീകരിച്ചു. ഇതൊരു പ്രത്യേക വേഷമാണ്, പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ അഭിഷേകിനെ അവതരിപ്പിക്കാൻ സിദ്ധാർത്ഥ് ആനന്ദിന് വലിയ പദ്ധതികളുണ്ട് ” ഈ ചിത്രവുമായി അടുത്ത വൃത്തങ്ങൾ പീപ്പിംഗ് മൂണ്‍ സൈറ്റിനോട് പറഞ്ഞു.
അതേ സമയം ചിത്രം കഴിഞ്ഞ മെയില്‍ ആരംഭിക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ജൂലൈ അവസാനത്തോടെ ചിത്രം ആരംഭിക്കും എന്നാണ് വിവരം. ഷാരൂഖ് ഖാന്‍റെ പ്രൊഡക്ഷന്‍ ഹൗസ് റെഡ് ചില്ലീസും, സിദ്ധാർത്ഥ് ആനന്ദിന്‍റെ മാർഫ്ലിക്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം, ഷാരൂഖ് ഖാൻ അവസാനമായി അഭിനയിച്ചത് ഡങ്കിയിലാണ്.
'തിങ്കളാഴ്ച പരീക്ഷ ദയനീയമായി പൊട്ടി ഇന്ത്യന്‍ താത്ത': ഇന്ത്യന്‍ 2 ഈ ആഴ്ച അതിജീവിക്കുമോ?