'പഠാന്' ലഭിക്കുന്ന അഭൂതപൂര്‍വമായ പ്രതികരണത്തെ തുടര്‍ന്ന് അര്‍ദ്ധരാത്രിയിലും പ്രദര്‍ശിപ്പിക്കുന്നു.
ഷാരൂഖ് ഖാൻ നായകനായ പുതിയ ചിത്രം 'പഠാൻ' ആരാധകരുടെ ആഘോഷതിമിര്‍പ്പിനിടെ ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി. ഷാരൂഖിന്റെ വൻ തിരിച്ചുവരവാകുമെന്ന് കരുതുന്ന ചിത്രത്തിന് മികച്ച വരവേല്‍പാണ് ആരാധകര്‍ നല്‍കിയത്. ഷാരൂഖ് ഖാൻ ചിത്രത്തെ കുറിച്ച് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം വൻ വിജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇപ്പോഴിതാ അഭൂതപൂർവമായ പ്രതികരണത്തെ തുടര്‍ന്ന് ചിത്രം അര്‍ദ്ധരാത്രിയിലും പ്രദര്‍ശിപ്പിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്യുന്നത്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം 'പഠാൻ' ഇന്ന് അര്‍ദ്ധരാത്രി 12.30നും ഇന്ത്യയില്‍ വിവിധ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാൻ നിര്‍മാതാക്കള്‍ തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ട്. ദീപിക പദുക്കോണ്‍ നായികയായി എത്തിയ ചിത്രം 8000ത്തിലധികം സ്‍ക്രീനുകളിലാണ് ഇന്ന് റിലീസ് ചെയ്‍തത്. സത്‍ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും.
‘PATHAAN’ MIDNIGHT SHOWS BEGIN… adds late night shows of - starting tonight [from 12.30 am] - across to meet the unprecedented public demand. pic.twitter.com/0ZpOukqpFs
— taran adarsh (@taran_adarsh)
ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഷാരൂഖ് ഖാന് വലിയ പ്രതീക്ഷയുള്ള ചിത്രമാണ് പഠാൻ 'വൈആര്‍ഫ്' ആണ് നിര്‍മിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.
ഷാരൂഖ് ഖാൻ നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം 'ജവാനാണ്.' അറ്റ്‍ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി 'ജവാൻ' 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ഷാരൂഖിന്റെ ചിത്രത്തിലുണ്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് ഷാരൂഖ് ഖാൻ ചിത്രത്തില്‍ നായികയായ നയന്‍താരയുടെയും കഥാപാത്രമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്‍റെ' റിലീസ് 2023 ജൂണ്‍ രണ്ടിന് ആണ്.
Read More: 'പഠാൻ' റിലീസിന് റെക്കോര്‍ഡ് സ്ക്രീൻ കൗണ്ട്, കണക്കുകള്‍ ഇങ്ങനെ