കേരളത്തില്‍ മികച്ച ഓപ്പണിംഗ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ഷാരൂഖ് ഖാൻ നായകനായ പുതിയ ചിത്രം 'പഠാന്റെ' ആവേശത്തിലായിരുന്നു കഴിഞ്ഞ ദിവസം ആരാധകര്‍. വൻ വരവേല്‍പാണ് ലോകമെങ്ങും ഷാരൂഖ് ചിത്രത്തിന് ലഭിച്ചത്. മികച്ച ഒരു ചിത്രമാണ് 'പഠാനെ'ന്നും തിയറ്ററുകളില്‍ നിന്ന് പ്രതികരണം വരുന്നു. കേരളത്തില്‍ മികച്ച ഓപ്പണിംഗ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ഷാരൂഖിന്റെ 'പഠാൻ' കേരളത്തില്‍ ആദ്യ ദിവസം 1.91 ഗ്രോസ് കളക്ഷൻ നേടിയെന്നാണ് സിനിമാ ട്രാക്കേഴ്‍സായ ഫോറം കേരളം കേരളം ട്വീറ്റ് ചെയ്യുന്നത്. മൊത്തം 52 കോടിയലിധികം ആദ്യ ദിനം കളക്ഷൻ സ്വന്തമാക്കിയെന്നും ചില ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ല. എത്രയായിരിക്കും 'പഠാൻ' ആദ്യ ദിവസം സ്വന്തമാക്കിയത് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
had Excellent late night shows at Kerala Box-Office which raised its bar from our early estimated numbers.
First Day Kerala Gross ₹1.91 crore with Apprx Nett of ₹1.5 crore
All Time Record Opening🔥🔥🔥 pic.twitter.com/FZQehoGhqz
ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.
ഷാരൂഖ് ഖാൻ നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം 'ജവാനാണ്.' അറ്റ്‍ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി 'ജവാൻ' 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ഷാരൂഖിന്റെ ചിത്രത്തിലുണ്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് ഷാരൂഖ് ഖാൻ ചിത്രത്തില്‍ നായികയായ നയന്‍താരയുടെയും കഥാപാത്രമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്‍റെ' റിലീസ് 2023 ജൂണ്‍ രണ്ടിന് ആണ്.
Read More: 'പഠാന്' വൻ വരവേല്‍പ്, ഷാരൂഖ് ചിത്രം അര്‍ദ്ധരാത്രിയിലും പ്രദര്‍ശിപ്പിക്കാൻ നിര്‍മാതാക്കള്‍