നയന്‍താരയ്ക്ക് പിന്നിലെ അടുത്ത ചിത്രത്തിലും ഷാരൂഖിന് നായിക തെന്നിന്ത്യയില്‍ നിന്ന്

By Web Team  |  First Published Jun 23, 2024, 9:58 AM IST

ഡങ്കിക്ക് ശേഷം ഷാരൂഖ് ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.  ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ തീർച്ചയായും അത് ആരാധകർക്ക് ഒരു വിരുന്നായിരിക്കും എന്നാണ് ബോളിവുഡിലെ സംസാരം.


ദില്ലി: നയൻതാരയ്‌ക്കൊപ്പം അഭിനയിച്ച ജവാന്‍ സൂപ്പര്‍ഹിറ്റായതിന് പിന്നാലെ മറ്റൊരു തെന്നിന്ത്യൻ നടിക്കൊപ്പം പ്രവർത്തിക്കാൻ ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്‍ എന്ന് റിപ്പോര്‍ട്ട്. സാമന്ത റൂത്ത് പ്രഭുവിനൊപ്പം ഷാരൂഖ് എത്തുന്നു എന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല ഡങ്കിക്ക് ശേഷം ഷാരൂഖ് വീണ്ടും രാജ്കുമാർ ഹിരാനിയുമായി ഒന്നിക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. 

ചിത്രം ഒരു ആക്ഷൻ  ചിത്രമാണെന്നാണ് സൂചന. ഇതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും എന്നാണ് വിവരം. ഡങ്കിക്ക് ശേഷം ഷാരൂഖ് ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.  ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ തീർച്ചയായും അത് ആരാധകർക്ക് ഒരു വിരുന്നായിരിക്കും എന്നാണ് ബോളിവുഡിലെ സംസാരം. ഹിരാനിയുടെ വ്യത്യസ്തമായ പടമായിരിക്കും ഇതെന്നാണ് വിവരം. സാമന്തയുടെ ബോളിവുഡിലെ വന്‍ ചുവടുവയ്പ്പായിരിക്കും ചിത്രം. 

Latest Videos

രാജ്കുമാർ ഹിരാനിയുടെ ഡങ്കി എന്ന ചിത്രത്തിലാണ് ഷാരൂഖ് അവസാനമായി അഭിനയിച്ചത്. ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുകയും ആഗോള ബോക്‌സ് ഓഫീസിൽ മികച്ച കളക്ഷന്‍ നേടുകയും ചെയ്തിരുന്നു. 2023 ലെ ഷാരൂഖ് ഖാൻ്റെ മൂന്നാമത്തെ ചിത്രമായിരുന്നു ഡങ്കി നീണ്ട 4 വർഷങ്ങൾക്ക് ശേഷം 2023 ല്‍ പഠാന്‍, ജവാന്‍, ഡങ്കി എന്നീ ഹിറ്റുകളാണ് ഷാരൂഖ് സൃഷ്ടിച്ചത്. 

എന്നാല്‍ ഷാരൂഖിന് ഈ വർഷം റിലീസ് ഉണ്ടായേക്കില്ലെന്നാണ് വിവരം. പഠാൻ സംവിധായകന്‍ സിദ്ധാർത്ഥ് ആനന്ദ് നിര്‍മ്മിക്കുന്ന'കിംഗ്' എന്ന ചിത്രത്തില്‍ ഷാരൂഖ് എത്തും എന്ന് വിവരമുണ്ട്. സുഹാന ഖാൻ്റെ  അരങ്ങേറ്റം കൂടി ഈ ചിത്രത്തിലൂടെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.  2023-ൽ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം കുഷി എന്ന ചിത്രത്തിലാണ് സമാന്ത റൂത്ത് പ്രഭു അവസാനമായി അഭിനയിച്ചത്. 

മയോസിറ്റിസ് രോഗത്തെ തുടര്‍ന്ന് നടി കഴിഞ്ഞ വർഷം അഭിനയത്തിൽ നിന്ന് ഒരു നീണ്ട ഇടവേള എടുത്തിരുന്നു. വരുൺ ധവാനൊപ്പം സിറ്റാഡൽ ഇന്ത്യയിലാണ് അവർ അടുത്തതായി അഭിനയിക്കുന്നത്.ഫാമിലി മാൻ, ഫാർസി എന്നീ സീരിസുകള്‍ ഒരുക്കിയ രാജ് ആന്‍റ് ഡികെയാണ് ഈ സീരിസിന് പിന്നില്‍.

'ബഡേ മിയാൻ ഛോട്ടേ മിയാൻ' വന്‍ പരാജയം; പിന്നിലെ നിര്‍മ്മാതാക്കള്‍ വിവാദത്തില്‍

യൂട്യൂബറും രണ്ട് ഭാര്യമാരും ബിഗ് ബോസില്‍; ബിഗ് ബോസ് ഒടിടിയിലെ മത്സരാര്‍ത്ഥികള്‍ !
 

click me!