ലോകേഷ് രജനി ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചു: ചെയ്യില്ലെന്ന് പറഞ്ഞ് ഷാരൂഖ് ഖാന്‍, കാരണം ഇതാണ്.!

By Web Team  |  First Published Dec 17, 2023, 12:06 PM IST

രജനി ലോകേഷ് ചിത്രത്തിലേക്ക് ഷാരൂഖാനെ ഒരു വേഷത്തിലേക്ക് വിളിച്ചുവെങ്കിലും ഷാരൂഖ് നോ പറഞ്ഞുവെന്നാണ് വിവരം.


ചെന്നൈ: പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് തലൈവര്‍ 171. കോളിവുഡിലെ ഇപ്പോഴത്തെ സെന്‍സേഷന്‍ ഡയറക്ടര്‍ ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്‍റെ വലിയ പ്രത്യേകത. അടുത്ത വര്‍ഷം ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. അതിനിടയിലാണ് പുതിയ വാര്‍ത്ത വരുന്നത്. രജനി ലോകേഷ് ചിത്രത്തിലേക്ക് ഷാരൂഖാനെ ഒരു വേഷത്തിലേക്ക് വിളിച്ചുവെങ്കിലും ഷാരൂഖ് നോ പറഞ്ഞുവെന്നാണ് വിവരം.

ഈ സംഭവവുമായി ബന്ധപ്പെട്ട് ചില സിനിമ വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്. സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഷാരൂഖ് ഖാനെ കൊണ്ടുവരാന്‍ ലോകേഷ് കനകരാജിന് താല്‍പ്പര്യം ഉണ്ടാിരുന്നു. ലോകേഷ് ഷാരൂഖ് ഖാനെ കാണുകയും അദ്ദേഹത്തിന് വേണ്ടി എഴുതിയ ക്യാരക്ടര്‍ സംബന്ധിച്ച് വിശദമായി അദ്ദേഹത്തോട് വിവരിക്കുകയും ചെയ്തു. 

Latest Videos

ഷാരൂഖിന് കഥയും റോളും ഏറെ ഇഷ്ടപ്പെട്ടു. രജനികാന്തിനൊപ്പം അഭിനയിക്കാന്‍‌ വിളിച്ചതില്‍ തന്‍റെ നന്ദിയും പറഞ്ഞു. എന്നാല്‍ തനിക്ക് ഇപ്പോള്‍ ഈ റോള്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് ഷാരൂഖ് ലോകേഷിനെ അറിയിച്ചു. ഷാരൂഖ് വളരെ മാന്യമായി തന്നെയാണ് ലോകേഷിനെ ഈ കാര്യം അറിയിച്ചത്. ബ്രഹ്മാസ്ത്ര, റോക്കട്രി, ടൈഗർ 3 തുടങ്ങിയ ചിത്രങ്ങളിൽ തുടർച്ചയായി ഗസ്റ്റ് അപ്പീയറന്‍സുകള്‍ ഷാരൂഖ് നടത്തിയിരുന്നു. അതിനാല്‍ സ്വന്തം ചിത്രങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം ലോകേഷിന്‍റെ കൂടെ ഒരു സോളോ ചിത്രം ചെയ്യാന്‍ ഷാരൂഖ് താല്‍പ്പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേ സമയം  ലോകേഷ് ഇപ്പോൾ ഷാരൂഖ് നിരസിച്ച റോള്‍ ചെയ്യാന്‍ രൺവീർ സിങ്ങുമായി ചര്‍ച്ച നടത്തുന്നു എന്നാണ് വിവരം. രണ്‍വീര്‍ റോളില്‍ താല്‍പ്പര്യവും പ്രകടിപ്പിച്ചിട്ടുണ്ട്.

രൺവീറുമായി കഥാപാത്രം സംബന്ധിച്ച ചര്‍ച്ച കഴിഞ്ഞു. സിനിമയിൽ ഭാഗമാകും മുമ്പ് മുഴുവൻ തിരക്കഥയും കേൾക്കാൻ രണ്‍വീര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതേ സമയം ഷാരൂഖിനോടും രണ്‍വീറിനോടും പറഞ്ഞ ക്യാരക്ടറിന് തലൈവർ 171 വിജയിച്ചാൽ സ്പിൻ ഓഫ് ചിത്രം ചെയ്യാന്‍ പോലും  സാധ്യതയുണ്ടെന്നാണ് ലോകേഷ് ടീമുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. രൺവീറും ലോകേഷും തമ്മിലുള്ള അടുത്ത കൂടിക്കാഴ്ച 2024 ആദ്യം നടക്കും എന്നാണ് വിവരം.

ലോകേഷ് രജനികാന്ത് ചിത്രം ഏപ്രില്‍ മാസത്തോടെ ആരംഭിക്കാനാണ് പദ്ധതി. സണ്‍ പിക്ചേര്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജനികാന്തിന്‍റെ വന്‍ ഹിറ്റായ ജയിലര്‍ സണ്‍ പിക്ചേര്‍സായിരുന്നു നിര്‍മ്മിച്ചത്. 

കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ 'സ്കൂള്‍ വിദ്യാര്‍ത്ഥി'ലുക്കില്‍ മാറി ശിവകാര്‍ത്തികേയന്‍

എന്‍റെ മദ്യാസക്തി കൂടിയതിന് കാരണം അതാണ്; ഇപ്പോള്‍ സ്വസ്ഥം സുഖം, തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

click me!