'ഷാരൂഖ് എന്‍റെ അമ്മ, ദളപതി വിജയ് എന്‍റെ ഭാര്യ: അടുത്ത പടം 3000 കോടി നേടും': അറ്റ്ലി

By Web Team  |  First Published Oct 8, 2023, 9:19 AM IST

അടുത്തിടെ ഇന്ത്യടുഡേ കോണ്‍ക്സേവില്‍ പങ്കെടുക്കവെ രസകരമായ ചില വസ്തുകള്‍ അറ്റ്ലി പങ്കുവച്ചു. ദളപതി വിജയ്, ഷാരൂഖ് ഖാന്‍ എന്നിവരെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അറ്റ്ലി പങ്കുവച്ചത്. 


മുംബൈ: തമിഴില്‍ നിന്നും എത്തി ബോളിവുഡില്‍ വിജയം നേടിയ അപൂര്‍വ്വ സംവിധായകരില്‍ ഒരാളാകുകയാണ് അറ്റ്ലി. തമിഴില്‍ സൂപ്പർസ്റ്റാർ ദളപതി വിജയ്‌ക്കൊപ്പം ഹിറ്റുകള്‍ സൃഷ്ടിച്ച അറ്റ്ലി ഇപ്പോള്‍ ജവാനിലൂടെ ഷാരൂഖ് ഖാന് അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റാണ് സമ്മാനിച്ചിരിക്കുന്നത്. 

ആക്ഷൻ മാസ് ചിത്രമായ ജവാന്‍ ആഗോള തലത്തിൽ 1,100 കോടിയാണ് വാരിക്കൂട്ടിയത്. കൂടാതെ ഇന്ത്യന്‍ ആഭ്യന്തര ബോക്സോഫീസില്‍ 600 കോടി രൂപയും ചിത്രം നേടി. ഈ വര്‍ഷം ഇതുവരെ ഇന്ത്യയില്‍ ഇറങ്ങിയ ഏറ്റവും വലിയ പണം വാരിപ്പടമാണ് അറ്റ്ലി ഷാരൂഖ് ടീമിന്‍റെ ജവാന്‍. 

Latest Videos

അടുത്തിടെ ഇന്ത്യടുഡേ കോണ്‍ക്സേവില്‍ പങ്കെടുക്കവെ രസകരമായ ചില വസ്തുകള്‍ അറ്റ്ലി പങ്കുവച്ചു. ദളപതി വിജയ്, ഷാരൂഖ് ഖാന്‍ എന്നിവരെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അറ്റ്ലി പങ്കുവച്ചത്. അറ്റ്ലിയോട് ഷാരൂഖിനെയാണോ, വിജയിയെ ആണോ താങ്കല്‍ ഒരു ഘട്ടത്തില്‍ തിരഞ്ഞെടുക്കുക എന്നാണ് അവതാരക ചോദിച്ചത്. അതിന് അറ്റ്ലി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

ദളപതി വിജയ് എനിക്ക് ഭാര്യയെപ്പോലെയാണ്, അതേ സമയം ഷാരൂഖ് എനിക്ക് അമ്മയെപ്പോലെയും. ഒരുഘട്ടത്തിലും നിങ്ങള്‍ക്ക് ഒരാളെ ഉപേക്ഷിക്കാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് അവരെ രണ്ടുപേരെയും അടുത്ത് തന്നെ നിര്‍ത്തേണ്ടി വരുമെന്ന് അറ്റ്ലി പറഞ്ഞു. 

ഈ രാജ്യത്ത് പല സംവിധായകരുണ്ട്. എന്നാല്‍ ഷാരൂഖ് എന്നെ വിളിച്ച് ഒരു ചിത്രം ചെയ്യാന്‍ പറഞ്ഞു. അതായത് അദ്ദേഹം എന്നെ വിശ്വസിച്ചു. പക്ഷെ അതിന്‍റെ കാരണം ഇന്നും എനിക്കറിയില്ല. എന്നാല്‍ അത് ജവാന്‍ വിശ്വസ്തതയോടെയും സ്നേഹത്തോടെയും പൂര്‍ത്തിയാക്കാന്‍ എന്നെ പ്രാപ്തനാക്കി. 2019 ല്‍ തന്നെ അദ്ദേഹം ചെന്നൈയില്‍ വന്ന് ചിത്രത്തിന്‍റെ ജോലികള്‍ ഞങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും അറ്റ്ലി പറഞ്ഞു.

ജവാന്‍ ഇപ്പോള്‍ ബോക്സോഫീസില്‍ 1000 കോടി നേട്ടം ഉണ്ടാക്കി. എന്നാല്‍ തന്‍റെ അടുത്ത ചിത്രം ബോക്സോഫീസില്‍ 3000 കോടി ലക്ഷ്യമിട്ടാണ് ഇറക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും അറ്റ്ലി പറഞ്ഞു. 

പ്രായവും തടിയും കുറയ്ക്കാന്‍ ഫോട്ടോഷോപ്പ്; ഐശ്വര്യ റായി പെട്ടു; കൈയ്യൊടെ പൊക്കി ആരാധകര്‍.!

കശ്മീര്‍ ഫയല്‍ സംവിധായകന്‍റെ പുതിയ ചിത്രം ഒന്‍പതാം ദിവസം തീയറ്റര്‍ വിടുന്നു; 'വാക്സിന്‍ വാറിന്' സംഭവിച്ചത്.!

click me!