സിനിമയില്‍ നായകനായും അരങ്ങേറാനൊരുങ്ങുന്ന സീരിയല്‍ താരത്തിന്റെ മാറ്റംകണ്ട് അമ്പരന്ന് ആരാധകര്‍.
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സൂരജ് സൺ. 'പാടാത്ത പൈങ്കിളി'യിലെ 'ദേവ'യെ അവതരിപ്പിച്ചുകൊണ്ട് സൂരജ് അഭിനയ ജീവിതത്തിന് തുടക്കമിട്ടിരുന്നത്. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ പലരും സൂരജിനെ ഏറ്റെടുത്തു. ചില വ്യക്തിപരമായ കാരണങ്ങളാൽ താരം സീരിയലിൽ നിന്ന് വിട്ടു നിന്നപ്പോഴും ഏവരും ഒപ്പം നിന്നു. മോട്ടിവേഷണൽ വീഡിയോയും മറ്റുമായി സോഷ്യൽമീഡിയയിലും സജീവമാണ് സൂരജ്. സൂരജ് സണിന്റെ ഫോട്ടോകള്‍ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്.
ഇപ്പോൾ തനിക്ക് വർഷങ്ങൾ കൊണ്ട് വന്ന മാറ്റത്തെ കുറിച്ച് പറയുകയാണ് നടൻ. 2006 മുതൽ 2022 വരെയുള്ള തന്റെ മാറ്റങ്ങളെയാണ്ട് ഫോട്ടോയിലൂടെ സൂരജ് കാണിക്കുന്നത്. ആദ്യം ഒരു കൊച്ചു പയ്യനെപോലെ തോന്നുമെങ്കിലും പിന്നീട് വരുന്ന ഫോട്ടോകളിൽ തനി നടന്റെ ഭാവത്തിലേക്ക് താരം മാറുകയാണ്. 2006 ലെ ചിത്രവുമായി സൂരജിന്റെ ഇപ്പോഴത്തെ രൂപത്തെ താരതമ്യം ചെയ്‍ത്ൽ ഇത് നടൻ തന്നെയാണെന്ന് വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ടാണ്.
അത്രയ്ക്ക് മാറ്റമാണ് താരത്തിന് സംഭവിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കാലം പോകും തോറും ചെക്കൻ ചുള്ളനായി വരുവാണല്ലോ എന്നാണ് ആളുകളുടെ കമന്റ്. സൂരജ് വേഷമിടുന്ന സിനിമ റിലീസിനെ കുറിച്ചും ഒരാൾ ചോദിക്കുന്നുണ്ട്.
മലയാളത്തിൽ നിരവധി സിനിമകൾ സമ്മാനിച്ച ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിളാണ് സൂരജ് നായകനായി എത്തുന്നത്. 'മൃദു ഭാവേ ദൃഢ കൃത്യേ' എന്നാണ് ചിത്രത്തിന്റെ പേര്. സൂരജ് സൺ ആദ്യമായി നായകനാവുന്ന സിനിമ കൂടിയാണ് ഇത്. 'ഹൃദയം', 'ആറാട്ടുമുണ്ടൻ', 'പ്രൈസ് ഓഫ് പൊലീസ്' എന്നീ ചിത്രങ്ങുടെയും ഭാഗമായിരുന്നു സൂരജ്.
Read More: അമ്പരപ്പിക്കുന്ന വിജയം, ചിരഞ്‍ജീവി തിയറ്ററുകളില്‍ സ്വന്തമാക്കിയത് വമ്പൻ നേട്ടം